30 യാത്രക്കാരുടെ മൂക്കില്‍ നിന്ന് ചോര ; ജെറ്റ് എയര്‍വെയ്‌സ് വിമാനം തിരിച്ചിറക്കി ; ആശങ്കയിലായി 166 യാത്രക്കാരും

30 യാത്രക്കാരുടെ മൂക്കില്‍ നിന്ന് ചോര ; ജെറ്റ് എയര്‍വെയ്‌സ് വിമാനം തിരിച്ചിറക്കി ; ആശങ്കയിലായി 166 യാത്രക്കാരും
മുംബൈയില്‍ നിന്നും ജയ്പൂരിലേക്ക് 166 യാത്രക്കാരുമായി തിരച്ച ജെറ്റ് എയര്‍വേസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിലെ 30 ഓളം യാത്രക്കാരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വന്നതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിനുള്ളിലെ മര്‍ദ്ദം ക്രമീകരിക്കുന്ന സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ വിമാന ജീവനക്കാര്‍ മറന്നതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതെന്നാണ് വിവരം. അടിയന്തര ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓക്‌സിജന്‍ മാസ്‌കുകള്‍ പുറത്തുവന്ന നിലയിലാണ്.


സംഭവവുമായി ബന്ധപ്പെട്ട് വിമാനത്തിലെ രണ്ടു പൈലറ്റുമാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.വിമാനത്തിലെ മറ്റ് ജീവനക്കാരെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട എല്ലാ യാത്രക്കാര്‍ക്കും വിമാനത്താവളത്തില്‍ തന്നെ അടിയന്തര മെഡിക്കല്‍ സഹായം നല്‍കി. സംഭവത്തില്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എല്ലാവര്‍ക്കും അടിയന്തര വൈദ്യസഹായം നല്‍കിയെന്നും ജെറ്റ് എയര്‍വേയ്‌സ് വക്താവ് അറിയിച്ചു. ചില യാത്രക്കാര്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നതായി പരാതിപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് മറ്റ് വൈദ്യസഹായം നല്‍കും. യാത്രക്കാര്‍ക്ക് വേണ്ടി പകരം സംവിധാനം ഏര്‍പ്പെടുത്തിയതായും വക്താവ് അറിയിച്ചു. അതേസമയം വിമാനത്തിനുള്ളില്‍ മര്‍ദ്ദം കുറയുന്നത് വന്‍ അപകടത്തിന് കാരണമാകാമെന്നും ഒഴിവായത് വലിയ ദുരന്തമണെന്നും വിദഗ്ധര്‍ പറയുന്നു .


Other News in this category4malayalees Recommends