യുകെയില്‍ 2017ല്‍ രണ്ട് ലക്ഷത്തോളം ജോലിക്കാര്‍ക്ക് മിനിമം വേതനം നല്‍കിയില്ല; ഇത്തരത്തില്‍ വെട്ടിക്കുറ ച്ച തുക 15.6 മില്യണ്‍ പൗണ്ട്; കൂടുതല്‍ ചൂഷണം സോഷ്യല്‍ കെയര്‍, കമേഴ്‌സ്യല്‍ വെയര്‍ഹൗസിംഗ്, ഗിഗ് എക്കണോമി തുടങ്ങിയ മേഖലകളില്‍

യുകെയില്‍ 2017ല്‍ രണ്ട് ലക്ഷത്തോളം ജോലിക്കാര്‍ക്ക് മിനിമം വേതനം നല്‍കിയില്ല; ഇത്തരത്തില്‍ വെട്ടിക്കുറ ച്ച തുക 15.6 മില്യണ്‍ പൗണ്ട്; കൂടുതല്‍ ചൂഷണം  	സോഷ്യല്‍ കെയര്‍, കമേഴ്‌സ്യല്‍ വെയര്‍ഹൗസിംഗ്, ഗിഗ് എക്കണോമി തുടങ്ങിയ മേഖലകളില്‍
യുകെയില്‍ ചില ജോലിക്കാര്‍ക്ക് ചുരുങ്ങിയ ശമ്പളം പോലും നല്‍കുന്നില്ലെന്ന പരാതികള്‍ ഏത് കാലത്തും ഉയര്‍ന്ന് വന്നിട്ടുണ്ട്. ഇത്തരത്തില്‍ അര്‍ഹമായിട്ടും നല്‍കാത്ത ശമ്പളം കഴിഞ്ഞ വര്‍ഷം 15.6 മില്യണ്‍ പൗണ്ടായി വര്‍ധിച്ചിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് പ്രകാരം ചുരുങ്ങിയ ശമ്പളം ലഭിക്കാത്ത ജോലിക്കാരുടെ എണ്ണം രണ്ട് ലക്ഷമായി വര്‍ധിച്ചിരിക്കുന്നുവൊണ് ഗവണ്‍മെന്റ് കണ്ടെത്തിയിരിക്കുന്നത്. 1999ല്‍ സ്റ്റാറ്റിയൂട്ടറി നിരക്ക് തുടങ്ങിയതിന് ശേഷം ഇത്തരത്തില്‍ ശമ്പളം ലഭിക്കാത്ത തൊഴിലാളികളുടെ എണ്ണത്തില്‍ ഇപ്പോള്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സോഷ്യല്‍ കെയര്‍, കമേഴ്‌സ്യല്‍ വെയര്‍ഹൗസിംഗ്, ഗിഗ് എക്കണോമി തുടങ്ങിയ മേഖലകളിലാണ് ഇത്തരത്തില്‍ അര്‍ഹമായ ശമ്പളം ലഭിക്കാത്തവരേറെയുള്ളതെന്നും എച്ച്എംആര്‍സി വെളിപ്പെടുത്തുന്നു. ഇത്തരത്തിലുള്ള പരിശോധനകളില്‍ അപ്രന്‍ിസുകള്‍, കുടിയേറ്റ തൊഴിലാളികള്‍, എംപ്ലോയ്‌മെന്റ് ഏജന്‍സികള്‍ തുടങ്ങിയവര്‍ ജോലി ചെയ്യുന്ന ഇടങ്ങള്‍ക്കായിരുന്നു വര്‍ധിച്ച മുന്‍ഗണനയേകിയിരുന്നതെന്നും എച്ച്എംആര്‍സി വെളിപ്പെടുത്തുന്നു.

ഇത്തരത്തില്‍ ജോലിക്കാര്‍ക്ക് അര്‍ഹമായ ശമ്പളം നല്‍കാതത്തതിനെ തുടര്‍ന്ന് സ്ഥാപനങ്ങള്‍ക്ക് മേല്‍ 14 മില്യണ്‍ പൗണ്ട് പിഴയാണ് ചുമത്തിയിരിക്കുന്നത്. തുടര്‍ന്ന് ഈ പണം തൊഴിലാളികള്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. ഈ വര്‍ഷം ആദ്യം ഇത്തരത്തില്‍ തൊഴിലാളികള്‍ക്ക് മിനിമം വേതനത്തില്‍ കുറവ് നല്‍കിയതിനെ തുടര്‍ന്ന് റസ്റ്റോറന്റ് ചെയിനായ വാഗമാമ ആന്‍ഡ് ടിജിഐ ഫ്രൈഡേസിന് മേല്‍ അധികൃതര്‍ വന്‍ പിഴ ചുമത്തിയിരുന്നു.

നാഷണല്‍ മിനിമം വേയ്ജിന് തുല്യമായ തുക സ്റ്റാഫുകള്‍ക്ക് നല്‍കുന്നുവെന്ന് വെളിപ്പെടുത്താന്‍ സ്ഥാപനം പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഈ പിഴ ചുമത്തപ്പെട്ടിരുന്നത്. നിലവില്‍ നാഷണല്‍ മിനിമം വേയ്ജ് 25 വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് മണിക്കൂറിന് 7.83 പൗണ്ടാണ്. 21നും 24നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഇത് മണിക്കൂറിന് 7.38 പൗണ്ടും 18-20 വയസുള്ളവര്‍ക്ക് 4.20 പൗണ്ടും അപ്രന്റിസുമാര്‍ക്ക് 3.70 പൗണ്ടുമാണ് നല്‍കണമെന്ന് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. തങ്ങളുടെ ജോലക്കാര്‍ക്ക് ഇതനുസരിച്ചുള്ള ശമ്പളം ലഭിക്കുന്നുണ്ടെന്ന് പരിശോധിച്ചുറപ്പാക്കണമെന്ന് ബിസിനസ് മിനിസ്റ്റര്‍ കെല്ലി ടോല്‍ഹേസ്റ്റ് സ്ഥാപനങ്ങളെ ഓര്‍മിപ്പിക്കുന്നുണ്ട്.

Other News in this category4malayalees Recommends