മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ ഇരട്ടകളുടെ സംഗമം

മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ ഇരട്ടകളുടെ സംഗമം
ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഇരട്ട സഹോദരങ്ങളായ വിശുദ്ധ ഗര്‍വ്വാസീസന്റെയും വി. പ്രോത്താസീസന്റെയും തിരുനാള്‍ ആഘോഷിക്കുന്നു.

ഒക്ടോബര്‍ ഏഴാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്കാണ് തിരുനാള്‍ ആഘോഷിക്കുന്നത്. തിരുനാളിനോടനുബന്ധിച്ച് ഇടവക ദേവാലയത്തിലെ എല്ല ഇരട്ട സഹോദരങ്ങളുടെ സംഗമവും ക്രമീകരിക്കുമെന്ന് അസി. വികാരി ഫാ. ബിന്‍സ് ചേത്തലില്‍ അറിയിച്ചു. പുതുമയാര്‍ന്ന ക്രമീകരണ ഒരുക്കത്തോടെ ആദ്യമായി സെന്റ് മേരീസ് ദേവാലയത്തില്‍ നടത്തുന്ന ഈ ഇരട്ട സംഗമം ഇടവക ജനങ്ങള്‍ക്കിതൊരു നവ്യാനുഭവ മായിരിക്കുമെന്ന് വികാരി ഫാ. തോമസ് മുളവനാല്‍ അഭിപ്രായപ്പെട്ടു. സ്റ്റീഫന്‍ ചൊള്ളമ്പേല്‍.(പി.ആര്‍.ഒ) അറിയിച്ചതാണിത്.
Other News in this category4malayalees Recommends