ക്‌നാനായ റീജിയന്‍ പ്രതിനിധി സമ്മേളനത്തിന് തിരിതെളിഞ്ഞു

ക്‌നാനായ റീജിയന്‍ പ്രതിനിധി സമ്മേളനത്തിന് തിരിതെളിഞ്ഞു

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ക്‌നാനായ പള്ളിയില്‍ വച്ച് ചിക്കാഗോ രൂപത ക്‌നാനായ റീജിയന്റെ നേതൃത്വത്തില്‍ നടന്ന പ്രതിനിധി സമ്മേളനത്തിന് തിരിതെളിയിച്ചു. റീജിയന്റെ എല്ലാ ഇടവകയിലെയും മിഷനിലെയും വൈദികര്‍, സന്യസ്തര്‍, കൈക്കാരന്മാര്‍, പാരിഷ് കൗണ്‍സില്‍ പ്രതിനിധികള്‍, ഡി.ആര്‍.ഇ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.സെപ്തംബര്‍ 28 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് റീജിയണിലെ എല്ലാ വൈദികരും ചേര്‍ന്നു അര്‍പ്പിച്ച സമൂഹബലിയില്‍ സെ.മേരിസ് ഇടവക വികാരിയും ക്‌നാനായ റീജിയന്‍ ഡയറക്ടറുമായ മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടന്ന് നടന്ന പ്രതിനിധി സമ്മേളനം മോണ്‍. തോമസ് മുളവനാല്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. നിലവിലുള്ള വിവിധ കമ്മീഷനുകളുടെ പ്രവര്‍ത്തനങ്ങള്‍, ഭാവി കര്‍മപരിപാടികള്‍ തുടങ്ങി ക്‌നനായ സമുഹം നേരിടുന്ന വിവിധ വിഷയങ്ങളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.


ചിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാന്‍ അഭിവന്ദൃ മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുക്കുകയും ആശംസപ്രസംഗം നടത്തുകയും ചെയ്യതു. ക്‌നാനായ റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണെന്നും വളര്‍ച്ചയ്ക്കായി നാം പ്രാര്‍ത്ഥനയോടെ കാത്തിരിക്കയും ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് അദ്ദേഹം തന്റെ ആശംസാപ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു. ക്‌നാനായ റീജിയണിലെ എല്ലാ ഇടവകകളില്‍ നിന്നുമായി 68 ഓളം പ്രതിനിധികള്‍ ഈ ഏകദിന സമ്മേളനത്തില്‍ പങ്കെടുത്തു.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍. (പി.ആര്‍.ഒ) അറിയിച്ചതാണിത്.

Other News in this category4malayalees Recommends