അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസ് തിരുമേനിയുടെ നാല്‍പ്പതാം ചരമദിനം

അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസ് തിരുമേനിയുടെ നാല്‍പ്പതാം ചരമദിനം

ഡാളസ്: സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസ് തിരുമേനിയുടെ നാല്‍പ്പതാം ചരമദിനം ഒക്‌ടോബര്‍ രണ്ടാം തീയതി ചൊവ്വാഴ്ച ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ വച്ചു ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി. ഡോ. സഖറിയാസ് മാര്‍ അപ്രേമിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു. രാവിലെ 8.30നു പ്രഭാത നമസ്‌കാരം, വിശുദ്ധ കുര്‍ബാന എന്നിവയും അനുബന്ധ ചടങ്ങുകളും ഉണ്ടായിരിക്കും.ഭദ്രാസന സെക്രട്ടറി റവ.ഫാ. ഫിലിപ്പ് ഏബ്രഹാം, വികാരി റവ.ഫാ രാജു ദാനിയേല്‍ എന്നിവര്‍ ഇതിനു നേതൃത്വം നല്‍കുന്നു.


Other News in this category4malayalees Recommends