കാണാതായ ഇന്റര്‍പോള്‍ തലവന്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചു

കാണാതായ ഇന്റര്‍പോള്‍ തലവന്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചു
കാണാതായ ഇന്റര്‍പോള്‍ തലവന്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലോക പൊലീസായി വാഴ്ത്തപ്പെടുന്ന ഇന്റര്‍പോളിന്റെ തലവനെ ചൈനയില്‍ വച്ച് കാണാനില്ലെന്ന പരാതി ഉയര്‍ന്നപ്പോള്‍ തന്നെ ചൈനീസ് ഭരണകൂടമാണ് പിന്നിലെന്ന് ആരോപണം വന്നിരുന്നു. ചൈനീസ് പൗരനായ മെങ് ഹോങ് വേ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ചൈനയുടെ അഴിമ,തി വിരുദ്ധ ഏജന്‍സിയാണ് പ്രസ്താവനയിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞമാസം അവസാനത്തോടെ മെങ് ഹോങ് വേയെ കാണാനില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.

രണ്ട് വര്‍ഷം മുന്‍പാണ് മെങ് ഹോങ് വേ ഇന്റര്‍പോളിന്റെ തലവനായി ചുമതല ഏറ്റെടുത്തത്. 2020 വരെ അദ്ദേഹത്തിന് കാലാവധിയുണ്ടായിരുന്നു, എന്നാല്‍ ചൈന കസ്റ്റഡിയിലെടുത്തു എന്ന പ്രസ്താവന വന്നതോടെ ഇന്റര്‍പോള്‍ താത്കാലിക പ്രസിഡന്റിനെ നിയമിച്ചു. സമൂഹത്തിലെ ഉയര്‍ന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നവരെ അഴിമതി ആരോപിച്ച് കടുവ വേട്ട എന്ന കോഡിലാണ് ചൈനീസ് അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുക്കുന്നത്. എന്നാല്‍ ഇവരെ കുറിച്ച് യാതൊരു വിവരവും പിന്നീട് പുറം ലോകത്തിന് ലഭ്യമാവുകയില്ല. മെങ് ഹോങ് വേയുടെ തിരോധാനത്തെക്കുറിച്ച് ഇന്റര്‍പോള്‍ അന്വേഷണം ആരംഭിച്ചതോടെയാണ് വിവരങ്ങള്‍ പുറത്ത് വിടാന്‍ ചൈന നിര്‍ബന്ധിതരായത്.

Other News in this category4malayalees Recommends