കാനഡയിലേക്ക് അമേരിക്കയില്‍ നിന്നും ഇന്ത്യക്കാരടക്കമുള്ള ടെക്കികളുടെ പ്രവാഹമേറി; ട്രംപ് എച്ച്-1ബി വിസക്കാരോടും പങ്കാളികളോടും സ്വീകരിക്കുന്ന കടുത്ത നിലപാട് പരമാവധി മുതലാക്കിക്കൊണ്ട് കാനഡ; ഗ്ലോബല്‍ സ്‌കില്‍സ് സ്ട്രാറ്റജി പ്രോഗ്രാമിലൂടെ എത്തുന്നവരേറെ

കാനഡയിലേക്ക് അമേരിക്കയില്‍ നിന്നും ഇന്ത്യക്കാരടക്കമുള്ള ടെക്കികളുടെ പ്രവാഹമേറി; ട്രംപ് എച്ച്-1ബി വിസക്കാരോടും പങ്കാളികളോടും സ്വീകരിക്കുന്ന കടുത്ത നിലപാട് പരമാവധി മുതലാക്കിക്കൊണ്ട് കാനഡ;  ഗ്ലോബല്‍ സ്‌കില്‍സ് സ്ട്രാറ്റജി പ്രോഗ്രാമിലൂടെ എത്തുന്നവരേറെ
നിലവില്‍ യുഎസിലെ സിലിക്കോണ്‍ വാലിയില്‍ ജോലി ചെയ്യുന്ന വിദേശ ടെക്‌നോളജി വര്‍ക്കര്‍ക്ക് കാനഡയില്‍ നിന്നും എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് ലഭിക്കുന്നത് രണ്ടാഴ്ചക്കുള്ളിലാണ്. ഇന്ത്യയില്‍ നിന്നടക്കടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സ്‌കില്‍ഡ് ഫോറിന്‍ വര്‍ക്കര്‍മാര്‍ക്കുള്ള എച്ച്-1ബി വിസകളിന്‍മേല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് യുഎസില്‍ നിന്നും കാനഡയിലേക്ക് ടെക്കികള്‍ ഇത്തരത്തില്‍ ഒഴുകാന്‍ തുടങ്ങിയിരിക്കുന്നത്.

ഈ അനുകൂല അവസരം പരമാവധി ഉപയോഗിച്ച് ഫോറിന്‍ സ്‌കില്‍ഡ് വര്‍ക്കര്‍മാരെ കരസ്ഥമാക്കാന്‍ കാനഡയും എല്ലാ വിധ വിട്ട് വീഴ്കളുമായി അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ്. സിലിക്കോണ്‍ വാലിക്ക് പുറമെ യുഎസിലെ മറ്റ് ടെക്‌നോളജി-സമ്പന്ന മേഖലകളില്‍ നിന്നും വിദേശ വിദഗ്ധ തൊഴിലാളികളെ കാനഡ ഇത്തരത്തില്‍ ആകര്‍ഷിച്ച് സ്വന്തം തൊഴില്‍ സേനയിലേക്ക് കൂട്ടിച്ചേര്‍ത്ത് കൊണ്ടിരിക്കുകയാണ്.

എച്ച്-1ബി വിസക്കാരുടെ പങ്കാളികള്‍ യുഎസില്‍ ജോലികള്‍ ചെയ്യുന്നതില്‍ ട്രംപ് ഗവണ്‍മെന്റ് കൊണ്ടു വന്നിരിക്കുന്ന നിരോധനമാണ് ഇത്തരക്കാരെ കുടുംബസമേതം യുഎസില്‍ നിന്നും കാനഡയിലേക്ക് നീങ്ങാന്‍ പ്രേരിപ്പിച്ച് കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ യുഎസിലെ പ്രക്ഷുബ്ധമായ ഇമിഗ്രേഷന്‍ അവസ്ഥ മുതലെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് കാനഡ ഔദ്യോഗികമായ സമ്മതിക്കുന്നില്ലെങ്കിലും ഇതിനുള്ള നടപടി കാനഡ ത്വരിതപ്പെടുത്തിയെന്നാണ് വിദഗ്ധര്‍ കണക്കുകളിലൂടെ എടുത്ത് കാട്ടുന്നത്. കാനഡ ഒരു വര്‍ഷം മുമ്പ് സാങ്കേതിക വിദഗ്ധരെ ആകര്‍ഷിക്കാന്‍ വേണ്ടി ആരംഭിച്ച ഗ്ലോബല്‍ സ്‌കില്‍സ് സ്ട്രാറ്റജി പ്രോഗ്രാം പ്രകാരം അമേരിക്ക എച്ച് 1 ബി വിസ അനുവദിക്കുന്നതിന് സമാനമായി വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് ഇപ്പോള്‍ ത്വരിതപ്പെടുത്തിയിരിക്കുകയാണ്.

Other News in this category4malayalees Recommends