പ്രിയപ്പെട്ട സച്ചിന്‍, കേരള ബ്ലാസ്റ്റേഴ്സ് ടീമുണ്ടല്ലോ, അതിലെ ഒന്നിനും കൊള്ളാത്ത കുറേ കളിക്കാരുണ്ട്, അവരെയൊക്കെ ഒന്നു മാറ്റണം, അഞ്ചാംക്ലാസുകാരന് മറുപടിയുമായി സച്ചിന്‍

പ്രിയപ്പെട്ട സച്ചിന്‍, കേരള ബ്ലാസ്റ്റേഴ്സ് ടീമുണ്ടല്ലോ, അതിലെ ഒന്നിനും കൊള്ളാത്ത കുറേ കളിക്കാരുണ്ട്, അവരെയൊക്കെ ഒന്നു മാറ്റണം, അഞ്ചാംക്ലാസുകാരന് മറുപടിയുമായി സച്ചിന്‍
ക്രിക്കറ്റിന്റെ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന് അഞ്ചാം ക്ലാസുകാരന്‍ കത്തെഴുതിയത് വൈറലായിരുന്നു. ഈ കത്തിന് മറുപടിയും എത്തി. മിഥുന്‍ എം. മേനോന്‍ എഴുതിയ കത്തിന് സച്ചിന്‍ തന്നെയാണ് മറുപടി നല്‍കിയത്.

പ്രിയപ്പെട്ട സച്ചിന്‍, ഈ വഴിക്കൊക്കെ വരുമ്പോള്‍ ഞങ്ങളുടെ സ്‌കൂളിലൊക്കെ ഒന്നു കയറണം.., പിന്നെ ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ടീമുണ്ടല്ലോ, അതിലെ ഒന്നിനും കൊള്ളാത്ത കുറേ കളിക്കാരുണ്ട്. അവരെയൊക്കെ ഒന്നു മാറ്റണം എന്നായിരുന്നു മിഥുന്‍ എം. മേനോന്‍ സച്ചിന് എഴുതിയ കത്ത്. സച്ചിന് കത്തെഴുതിയിരുന്നതായും മറുപടി കിട്ടിയതായും ഏതോ ഒരു പയ്യന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത് കണ്ടാണ് മിഥുനും സച്ചിനൊരു കത്തെഴുതാം എന്ന് തീരുമാനിച്ചത്.

എന്നാല്‍, ആരാധകരെ ഏറെ ഇഷ്ടപ്പെടുന്ന സച്ചിന്‍ മിഥുനെയും നിരാശപ്പെടുത്തിയില്ല. സച്ചിന്‍ ആരാധകന്റെ ആവശ്യത്തിന് പേനകൊണ്ട് തന്നെ മറുപടി പറഞ്ഞു. പ്രിയപ്പെട്ട മിഥുന്‍, ഞാന്‍ എന്റെ ജീവിതത്തിന്റെ രണ്ടാമിന്നിങ്സില്‍ യാത്രകളും മറ്റുമായി തിരക്കിലാണ്. സമയം കിട്ടിയിരുന്നെങ്കില്‍ നിന്റെ സ്‌കൂളില്‍ വരുമായിരുന്നു. നിങ്ങളെപ്പോലുള്ള ആരാധകരുടെ പിന്തുണയാണെന്റെ കരുത്ത്. എല്ലാ ആശംസകളും നേരുന്നു.

എന്റെ വാത്സല്യത്തിന്റെ പ്രതീകമായി ഞാന്‍ ഒപ്പിട്ട, എനിക്കേറ്റവും ഇഷ്ടപ്പെട്ട ചിത്രം ഇതോടൊപ്പം അയയ്ക്കുന്നു, എന്ന് സ്വന്തം സച്ചിന്‍ എഴുതി. സച്ചിന്റെ ഈ മറുപടി കത്ത് സ്‌കൂളിലും ആരാധകര്‍ക്കിടയിലും തരംഗമായിരിക്കുകയാണ്.

Other News in this category4malayalees Recommends