45 കോടി മുതല്‍ മുടക്കില്‍ പൂര്‍ത്തിയാക്കിയ നിവിന്‍ ചിത്രം കായംകുളം കൊച്ചുണ്ണി നാളെ തിയറ്ററിലേക്ക്

45 കോടി മുതല്‍ മുടക്കില്‍ പൂര്‍ത്തിയാക്കിയ  നിവിന്‍ ചിത്രം കായംകുളം കൊച്ചുണ്ണി നാളെ തിയറ്ററിലേക്ക്
ചരിത്ര പശ്ചാത്തലത്തില്‍ റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണി നാളെ തിയറ്ററിലേക്ക്. കൊച്ചുണ്ണിയായി നിവിന്‍ പോളിയെത്തുമ്പോള്‍ ഇത്തിക്കരപ്പക്കിയായി മോഹന്‍ലാലും വേഷമിടുന്നു.

45 കോടി മുടക്കിയാണ് ഗോകുലം മൂവീസ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കേരളത്തില്‍ നാളെ മുതല്‍ 351 സ്‌ക്രീനുകളിലായി 1700 ലേറെ പ്രദര്‍ശനങ്ങള്‍ ആദ്യ ദിവസമുണ്ടാകും.

പ്രിയ ആനന്ദാണ് നായിക. റോഷന്‍ ആന്‍ഡ്രൂസിന്റെ മറ്റൊരു മനോഹര ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാ ആരാധകര്‍ .

Other News in this category4malayalees Recommends