നിലപാട് മാറ്റി വെള്ളാപ്പള്ളി ; ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ നിയമ നിര്‍മ്മാണം വേണം

നിലപാട് മാറ്റി വെള്ളാപ്പള്ളി ; ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ നിയമ നിര്‍മ്മാണം വേണം
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിലപാടില്‍ മലക്കം മറിഞ്ഞു. പ്രതിഷേധത്തില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതിനെ എതിര്‍ക്കില്ല. ആചാരങ്ങള്‍ സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണം വേണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സുപ്രീംകോടതി വിധി നിരാശാജനകമാണ്. വിധി മറികടക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നിയമ നിര്‍മ്മാണം നടത്തണം. സമരത്തിന് മുമ്പ് ഹിന്ദു സംഘടനകളുടെ യോഗം വിളിക്കേണ്ടിയിരിക്കുന്നു. എന്‍എസ്എസ് സമരം കലാപത്തിനുള്ള കോപ്പുകൂട്ടലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. പ്രവേശനത്തില്‍ സമരം ചെയ്യുന്ന യൂണിയന്‍ അംഗങ്ങളോട് വിശദീകരണം ചോദിക്കില്ലെന്നും അവരെ തടയില്ലെന്നും വെള്ളാപ്പള്ളി ആലപ്പുഴയില്‍ പറഞ്ഞു.

ഇന്നലെ സമരക്കാര്‍ക്ക് എതിരായിരുന്നു വെള്ളാപ്പള്ളിയുടെ നിലപാട്. സമരക്കാര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ ആയിരുന്നു വിമര്‍ശനം. സമരം അനാവശ്യമാണെന്നും കലാപമുണ്ടാക്കാന്‍ ഇത്തരക്കാര്‍ ശ്രമിക്കരുതെന്നും വെള്ളാപ്പള്ളി ഇന്നലെ വിമര്‍ശിച്ചിരുന്നു.

Other News in this category4malayalees Recommends