മീ ടൂ ; ഗായിക ചിന്മയി തനിക്കെതിരെ ഉന്നയിച്ച ലൈംഗീകാരോപണം ശരിയെന്ന് സംഗീത സംവിധായകന്‍

മീ ടൂ ; ഗായിക ചിന്മയി തനിക്കെതിരെ ഉന്നയിച്ച ലൈംഗീകാരോപണം ശരിയെന്ന് സംഗീത സംവിധായകന്‍
തനിക്കെതിരെ ഗായിക ചിന്‍മയി ഉന്നയിച്ച ലൈംഗീകാരോപണം ശരിവച്ച് സംഗീത സംവിധായകന്‍ രഘുദീക്ഷിത്. ഗായിക ചിന്‍മയിയുടെ ട്വിറ്റര്‍ പേജിലൂടെയാണ് ദീക്ഷിതിനെതരായ ലൈംഗീകാരോപണം പുറത്തുവന്നത്. പേര് വെളിപ്പെടുത്താത്ത ഒരു യുവ ഗായികയുടെ ആരോപണം ചിന്മയിയൂടെ പേജിലൂടെയാണ് പുറത്ത് വിട്ടത്. ഇതു ശരിവച്ചിരിക്കുകയാണ് രഘു ദീക്ഷിത്.

തനിക്കെതിരെ ഉയര്‍ന്ന ആരോപണം ശരിയാണെന്നും ആ പെണ്‍കുട്ടിയോട് താന്‍ മാപ്പു പറഞ്ഞിട്ടുണ്ടെന്നും രഘു വ്യക്തമാക്കി. ആരും ചിന്മയിയെ ആക്രമിക്കരുതെന്നും രഘു പറയുന്നു. പാട്ടിന്റെ റെക്കോര്‍ഡിംഗ് കഴിഞ്ഞപ്പോള്‍ ദീക്ഷിത് കെട്ടിപിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചെന്നായിരുന്നു യുവതിയുടെ ആരോപണം. തുടര്‍ന്ന് താന്‍ ഓടി രക്ഷപ്പെട്ടുവെന്നും പല പെണ്‍കുട്ടികള്‍ക്കും ദീക്ഷിതില്‍ നിന്നും ഇങ്ങനെ അനുഭവമുണ്ടായിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തി.

ഖേദം പ്രകടിപ്പിക്കാന്‍ തനിക്ക് മടിയില്ലെന്ന് രഘൂ ദീക്ഷിത് പറഞ്ഞു. ചന്മയി നല്ല വ്യക്തിയാണ്. അവരെ ആക്രമിക്കേണ്ടെന്നും രഘൂദീക്ഷിത് പറയുന്നു.

Other News in this category4malayalees Recommends