കാനഡയില്‍ എത്തിയ അഭയാര്‍ത്ഥികള്‍ പ്രതിവര്‍ഷം ഏതാണ്ട് 50,000 ഡോളര്‍ വരെ സമ്പാദിക്കുന്നു; 25 വര്‍ഷത്തിലധികമായി കാനഡയില്‍ ചെലവഴിക്കുന്ന ഒരു അഭയാര്‍ത്ഥിക്ക് സാധാരണക്കാരനായ കനേഡിയനേക്കാള്‍ വരുമാനം; അഭയാര്‍ത്ഥികള്‍ക്കിവിടെ പരമസുഖം

കാനഡയില്‍ എത്തിയ അഭയാര്‍ത്ഥികള്‍ പ്രതിവര്‍ഷം ഏതാണ്ട് 50,000 ഡോളര്‍ വരെ സമ്പാദിക്കുന്നു; 25 വര്‍ഷത്തിലധികമായി കാനഡയില്‍ ചെലവഴിക്കുന്ന ഒരു  അഭയാര്‍ത്ഥിക്ക് സാധാരണക്കാരനായ കനേഡിയനേക്കാള്‍ വരുമാനം; അഭയാര്‍ത്ഥികള്‍ക്കിവിടെ പരമസുഖം
1980കളുടെ അവസാനവും 1990കളുടെ ആദ്യവും കാനഡയില്‍ എത്തിയ അഭയാര്‍ത്ഥികള്‍ നിലവില്‍ ശരാശരി കാനഡക്കാര്‍ ആദായമുണ്ടാക്കുന്നുവെന്ന് ഒരു ഇന്റേണല്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് രേഖയാണിക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 25 വര്‍ഷത്തിലധികമായി കാനഡയില്‍ ചെലവഴിക്കുന്ന ഒരു സാധാരണ അഭയാര്‍ത്ഥിക്ക് വര്‍ഷത്തില്‍ 45,000 ഡോളര്‍ വരുമാനമുണ്ടാക്കാന്‍ സാധിക്കുന്നുവെന്നും ഇത് സാധാരണ കാനഡക്കാരേക്കാര്‍ക്കുള്ള വരുമാനത്തേക്കാള്‍ കൂടുതലാണെന്നും ഈ രേഖ എടുത്ത് കാട്ടുന്നു.

ഇക്കാരണത്താല്‍ അടുത്തിടെ സിറിയയില്‍ നിന്നുമെത്തിയ 50,000 അഭയാര്‍ത്ഥികള്‍ക്കും വര്‍ഷങ്ങള്‍ ഇവിടെ ചെലവഴിച്ചാല്‍ നേരത്തെ ഇവിടെയെത്തിയ അഭയാര്‍ത്ഥികളേക്കാള്‍ വരുമാനം നേടാന്‍ സാധിക്കുമെന്നാണ് ഒരു മുതിര്‍ന്ന ഡിപ്പാര്‍ട്ട്‌മെന്റ് ഒഫീഷ്യലിനെ ഉദ്ധരിച്ച് ഈ ഡോക്യുമെന്റ് പ്രവചിക്കുന്നത്. ഇക്കാര്യത്തില്‍ ഗവണ്‍മെന്റ് സഹായിക്കുന്ന അഭയാര്‍ത്ഥികള്‍ക്കും സ്വകാര്യ വ്യക്തികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അഭയാര്‍ത്ഥികളും തമ്മില്‍ വ്യത്യാസമില്ലെന്നുമാണ് സീനിയര്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഒഫീഷ്യലായ ഉമിത്ത് കിസില്‍ടാന്‍ പറയുന്നത്.

ഇന്‍ഫര്‍മേഷന്‍ റിക്വസ്റ്റിലൂടെ ലഭിച്ച ഒരു മെമ്മോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം എടുത്ത് കാട്ടിയിരിക്കുന്നത്. 1981 മുതല്‍ 2014 വരെയുള്ള അഭയാര്‍ത്ഥികളുടെ വരുമാനത്തെക്കുറിച്ച് ഇമിഗ്രേഷന്‍ ആന്‍ഡ് ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡാറ്റ് വെളിപ്പെടുത്തുന്നുണ്ട്. ഗവണ്‍മെന്റ് സഹായിക്കുന്ന ശരാശരി അഭയാര്‍ത്ഥികള്‍ക്ക് അവര്‍ ഇവിടെയെത്തി ആദ്യത്തെ ഒരു ദശാബ്ദത്തില്‍ വര്‍ഷത്തില്‍ 20,000 ഡോളറില്‍ കുറച്ചാണ് സമ്പാദിക്കാനാവുന്നത്. തുടര്‍ന്ന് കാനഡയില്‍ 25 മുതല്‍ 30 വരെ വര്‍ഷങ്ങള്‍ തികയ്ക്കുമ്പോള്‍ അവര്‍ ഏതാണ്ട് 50,000 ഡോളര്‍ വരെ സമ്പാദിക്കുന്നു.


Other News in this category4malayalees Recommends