നവരാത്രി ആഘോഷത്തിനിടെ ബിക്കിനി ചിത്രം ; സണ്ണി ലിയോണിനെതിരെ ചീത്തവിളി

നവരാത്രി ആഘോഷത്തിനിടെ ബിക്കിനി ചിത്രം ; സണ്ണി ലിയോണിനെതിരെ ചീത്തവിളി
സോഷ്യല്‍മീഡിയയിലൂടെ ബിക്കിനി ചിത്രം പങ്കുവച്ച സണ്ണി ലിയോണിന് രൂക്ഷ വിമര്‍ശനം. ഭര്‍ത്താവിനൊപ്പം മെക്‌സിക്കോയില്‍ അവധിക്കാല ആഘോഷത്തിനിടയില്‍ നിന്നുള്ള ചിത്രമാണ് സണ്ണി ലിയോണ്‍ പങ്കുവച്ചത്. എന്നാല്‍ നവരാത്രി ആഘോഷത്തിനിടെ ഇതു വേണ്ടായിരുന്നുവെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

കടല്‍ തീരത്തു നിന്നുള്ള ബിക്കിനി ചിത്രമാണ് സണ്ണി പങ്കുവച്ചത്. നിങ്ങളില്‍ നിന്ന് ഇപ്പോള്‍ ഇത്തരം ചിത്രം പ്രതീക്ഷിച്ചില്ലെന്നാണ് ചില ആരാധകര്‍ പറയുന്നത്.

സ്പിളിറ്റ് വില്ല എന്ന ടെലിവിഷന്‍ പരിപാടിയിലും വിരമാദേവി എന്ന ചിത്രത്തിലുമാണ് സണ്ണി ഇപ്പോള്‍ അഭിനയിക്കുന്നത്. വീരമാ ദേവി എന്ന സിനിമയ്‌ക്കെതിരെ ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

Other News in this category4malayalees Recommends