പുള്ളിത്തിമിംഗലമിറങ്ങി ; അബുദാബിയില്‍ ബീച്ചുകള്‍ അടച്ചു

പുള്ളിത്തിമിംഗലമിറങ്ങി ; അബുദാബിയില്‍ ബീച്ചുകള്‍ അടച്ചു
ബീച്ചില്‍ കുളിക്കാനിറങ്ങിയവരെ ഞെട്ടിച്ച് അപ്രതീക്ഷിത ഭീമന്‍ അതിഥിയെത്തി. പുള്ളിത്തിമിംഗലം. ബീച്ചിലിറങ്ങിയവര്‍ ഭയപ്പെട്ട് കരയിലേക്ക് കയറി. ചിലര്‍ ചിത്രങ്ങള്‍ പകര്‍ത്തി. കോര്‍ണിഷിലെ അല്‍ ബഹര്‍ ബീച്ചിലാണ് തിമിംഗലമെത്തിയത്. സംഭവം അറിഞ്ഞ് തീരദേശ സന്ദര്‍ശകരെ സുരക്ഷിതമാക്കി മാറ്റി. സുരക്ഷയുടെ ഭാഗമായി ബീച്ച് താല്‍ക്കാലികമായി അടച്ചു.

വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന തിമിംഗലത്തെയാണ് ബീച്ചില്‍ കണ്ടെത്തിയത്. ആരേയും ഉപദ്രവിക്കാറില്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലയിലാണ് ബീച്ച് അടച്ചത്.

Other News in this category4malayalees Recommends