മീഡിയ വണ്‍ വാര്‍ത്ത സംഘത്തിന് നേരെ കൊച്ചിയില്‍ ആക്രമണം: റിപ്പോര്‍ട്ടര്‍മാര്‍ക്ക് പരിക്കേറ്റു, അക്രമം നടന്നത് നടുറോഡില്‍വെച്ച്

മീഡിയ വണ്‍ വാര്‍ത്ത സംഘത്തിന് നേരെ കൊച്ചിയില്‍ ആക്രമണം: റിപ്പോര്‍ട്ടര്‍മാര്‍ക്ക് പരിക്കേറ്റു, അക്രമം നടന്നത് നടുറോഡില്‍വെച്ച്
കൊച്ചി: മീഡിയ വണ്‍ വാര്‍ത്ത സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം. കൊച്ചി കളമശ്ശേരിയിലാണ് സംഭവം. ആക്രമണത്തില്‍ റിപ്പോര്‍ട്ടര്‍ ശ്രീജിത്ത് ശ്രീകുമാരന്‍, ഡ്രൈവര്‍ ലിന്‍സ് , കൊച്ചി ബ്യുറോ അഡ്മിന്‍ സജീത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കളമശ്ശേരി സ്വദേശി വിവേകിന്റെ നേത്യത്വത്തിലായിരുന്നു അക്രമണമെന്ന് മര്‍ദ്ദനത്തിനിരയായ ശ്രീജിത്ത് പറയുന്നു.ബൈക്കില്‍ വരുന്നതിനിടെയാണ് ആക്രമണം.

മീഡിയ വണ്‍ ജീവനക്കാരുടെ ബൈക്ക് തട്ടിയെന്ന് ആരോപിച്ചായിരുന്നു ജീവനകാര്‍ക്ക് നേരെ നടുറോഡില്‍ വിവേകും കൂട്ടാളിയും അക്രമം അഴിച്ചുവിട്ടത്. തുടര്‍ന്ന് മിഡിയ വണ്‍ ജീവനക്കാരുടെ ബൈക്ക് ഇവര്‍ വര്‍ക്ക്ഷോപ്പിലേക്ക് പിടിച്ചു വാങ്ങി കൊണ്ടു പോകുകയായിരുന്നു. സംഭവം അറിഞ്ഞ് കൂടുതല്‍ മീഡിയ വണ്‍ ജീവനക്കാര്‍ വര്‍ക്ക്ഷോപ്പിലേക്ക് എത്തിയെങ്കിലും ഇവരെ ഇരുമ്പ് ദണ്ഡ് അടക്കമുള്ളവ ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു.

പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 3.45 ഓടെ പൊലീസ് എത്തി മൊഴിയെടുത്തു. അക്രമത്തിന് നേതൃത്വം നല്‍കിയ വിവേകിനേയും സംഘത്തേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ലിന്‍സിന്റെ നെഞ്ചിലടക്കം മര്‍ദ്ദനത്തില്‍ ചതവ് സംഭവിച്ചിട്ടുണ്ട്. അഞ്ചംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് മര്‍ദ്ദനമേറ്റവര്‍ പറയുന്നത്. പ്രദേശത്തെ സ്ഥിരം ക്രിമിനലുകളാണ് അക്രമികള്‍ എന്ന് നാട്ടുകാര്‍ പറഞ്ഞു.

Other News in this category4malayalees Recommends