കൊല്ലപ്പെട്ട ഭീകരന് വേണ്ടി പ്രാര്‍ത്ഥന ;അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയിലെ മൂന്ന് കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

കൊല്ലപ്പെട്ട ഭീകരന് വേണ്ടി പ്രാര്‍ത്ഥന ;അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയിലെ മൂന്ന് കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍
സൈന്യം വധിച്ച ഭീകരന് വേണ്ടി മരണാനന്തര പ്രാര്‍ത്ഥന നടത്തിയ മൂന്നു കശ്മീരി വിദ്യാര്‍ത്ഥികളെ അലിഗഡ് മുസ്ലീം സര്‍വ്വകലാശാല സസ്‌പെന്‍ഡ് ചെയ്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സര്‍വ്വകലാശാലയോട് ആവശ്യപ്പെട്ടു.

സുരക്ഷാ സേന വധിച്ച ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ മനാന്‍ ബഷീര്‍ വാനിക്ക് വേണ്ടി ചില കശ്മീരി വിദ്യാര്‍ത്ഥികള്‍ കാമ്പസിലെ കെന്നഡി ഹാളില്‍ ഒത്തുകൂടി പ്രാര്‍ത്ഥന നടത്തിയെന്നാണ് ആരോപണം. വിവരം അറിഞ്ഞ് സര്‍വകലാശാല അധികൃതരും യൂണിയന്‍ പ്രതിനിധികളും സ്ഥലത്തെത്തി പരിപാടി തടസ്സപ്പെടുത്തി. സംഘര്‍ഷത്തിലേക്ക് എത്തിയതോടെ പ്രാര്‍ത്ഥനയില്‍ നിന്ന് വിദ്യാര്‍ത്ഥികല്‍ പിന്മാറി. തുടര്‍ന്നാണ് നിയമ വിരുദ്ധമായി ഒത്തുചേര്‍ന്നതിന് മൂന്ന് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു.

വ്യാഴാഴ്ചയുണ്ടായ ഏറ്റുമുട്ടലിലാണ് കുപ്വാരയില്‍ വച്ച് 27 കാരനായ മനാന്‍ ബാഷിര്‍ വാനി കൊല്ലപ്പെട്ടത് .

Other News in this category4malayalees Recommends