ഭാര്യ സമ്മതം മൂളുമെങ്കില്‍ രണ്ടാമതൊരു വിവാഹം കഴിക്കാം: ജാതകത്തില്‍ രണ്ട് വിവാഹം കഴിക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്ന് ശ്രീശാന്ത്

ഭാര്യ സമ്മതം മൂളുമെങ്കില്‍ രണ്ടാമതൊരു വിവാഹം കഴിക്കാം: ജാതകത്തില്‍ രണ്ട് വിവാഹം കഴിക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്ന് ശ്രീശാന്ത്

ശ്രീശാന്ത് വീണ്ടും വിവാദ പരാമര്‍ശം നടത്തിയിരിക്കുകയാണ്. പുറത്ത് ശ്രീശാന്തിനെതിരെ തെന്നിന്ത്യന്‍ നടി ആരോപണം ഉന്നയിക്കുമ്പോള്‍ പുതിയ വിവാദത്തിനുള്ള തിരികൊളുത്തിയിരിക്കുകയാണ് ശ്രീശാന്ത്. ബിഗ്‌ബോസില്‍വെച്ചാണ് ശ്രീശാന്ത് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.


ബിഗ് ബോസില്‍വെച്ച് ശ്രീശാന്ത് പറഞ്ഞതിങ്ങനെ..ജാതകത്തില്‍ താന്‍ ഒരു വിവാഹം കൂടി കഴിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. രണ്ടാമതൊരു വിവാഹം കഴിക്കാന്‍ ഭാര്യ ഭുവനേശ്വരി സമ്മതിക്കുകയാണെങ്കില്‍ ചെയ്യാമെന്നാണ് രസകരമായി ശ്രീശാന്ത് പറഞ്ഞത്.

ശിവാശിഷ്, കരന്‍വീര്‍ എന്നിവര്‍ക്കൊപ്പം ഇരിക്കുമ്പോഴാണ് ശ്രീശാന്ത് തന്റെ വിവാഹത്തെക്കുറിച്ചും മറ്റും സംസാരിച്ചത്. ഭാര്യ സമ്മതം മൂളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞതോടെ മറ്റുള്ളവര്‍ ചിരിച്ചുതള്ളി. എന്നാല്‍, ബിഗ്‌ബോസിലുള്ളവരുടെ സംശയങ്ങള്‍ പിന്നീട് ശ്രീ തന്നെ മാറ്റികൊടുത്തു. വീണ്ടും വിവാഹം കഴിക്കണമെന്ന് തോന്നുകയാണെങ്കില്‍ ഭുവനേശ്വരിയെ തന്നെ വിവാഹം ചെയ്യുമെന്നാണ് ശ്രീശാന്ത് പറഞ്ഞത്. 75-ാമത്തെ വയസ്സിലാണ് രണ്ടാം വിവാഹമെന്നും ശ്രീ കൂട്ടിച്ചേര്‍ത്തു.

ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് തങ്ങള്‍ വിവാഹിതരായതെന്ന് താരം പറഞ്ഞിരുന്നു. ബിഗ് ബോസിലെത്തിയതിന് ശേഷം താന്‍ കുടുംബത്തെയും മക്കളെയും വല്ലാതെ മിസ്സ് ചെയ്യുന്നതായും താരം പറഞ്ഞിരുന്നു. ഇതിനിടയിലാണ് തെന്നിന്ത്യന്‍ താരവും മുന്‍ കാമുകിയുമായി നികേഷ പട്ടേല്‍ രംഗത്തെത്തിയിരുന്നത്.

ശ്രീശാന്തുമായി ഒരു വര്‍ഷം ലിവിങ് ടു റിലേഷനിലായിരുന്നു താനെന്നും 2012ലാണ് തങ്ങള്‍ വേര്‍പിരിഞ്ഞതെന്നും നടി വെളിപ്പെടുത്തിയിരുന്നു. താനുമായി റിലേഷനിലിരിക്കുമ്പോള്‍ ഭുവനേശ്വരിയുമായി പ്രണയമുണ്ടെന്ന് പറഞ്ഞതിനെതിരെയാണ് നികേഷ തുറന്നടിച്ചത്.
Other News in this category4malayalees Recommends