ഡോ. അഖില്‍ പിള്ള (26) ചിക്കാഗോയില്‍ നിര്യാതനായി

ഡോ. അഖില്‍ പിള്ള (26) ചിക്കാഗോയില്‍ നിര്യാതനായി
ചിക്കാഗോ: ഡോ. അഖില്‍ പിള്ള (26) ഒക്‌ടോബര്‍ 16നു ചിക്കാഗോയില്‍ നിര്യാതനായി. കഴിഞ്ഞ നാല്‍പ്പതു വര്‍ഷത്തിലേറെയായി ചിക്കാഗോയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള ജി.കെ. പിള്ളയുടേയും, പത്മ പിള്ളയുടേയും ഇളയ മകനാണ് അഖില്‍. സഹോദരന്‍ അശ്വിന്‍ പിള്ള.

പൊതുദര്‍ശനം ഒക്‌ടോബര്‍ 19നു വെള്ളിയാഴ്ച (10/19/2018) വൈകുന്നേരം 4 മണി മുതല്‍ രാത്രി 9 മണി വരെ മോര്‍ട്ടന്‍ഗ്രോവിലുള്ള സിംകിന്‍സ് ഫ്യൂണറല്‍ ഹോമില്‍ (6251 ഡെമ്പ്സ്റ്റര്‍ സ്ട്രീറ്റ്, മോര്‍ട്ടന്‍ഗ്രോവ്) വച്ചു നടത്തുന്നതും, സംസ്‌കാര കര്‍മ്മങ്ങള്‍ ശനിയാഴ്ച രാവിലെ 10.30ഓടെ ആരംഭിച്ച് ചിക്കാഗോയിലുള്ള ബൊഹിമിയന്‍ നാഷണല്‍ സെമിത്തേരിയില്‍ (5255 നോര്‍ത്ത് പുലാസ്‌കിറോഡ്) വച്ചു നടത്തുന്നതുമാണ്. കൃത്യം 9.30 മണിക്ക് വിലാപയാത്രയായി സിംകിന്‍ ഫ്യൂണറല്‍ ഹോമില്‍ നിന്നു ബൊഹിമിയന്‍ സെമിത്തേരിയിലേക്ക് തിരിക്കും.


കൂടുതല്‍ വിവരങ്ങള്‍ക്ക്: സതീശന്‍ നായര്‍ (847 708 3279).


Other News in this category4malayalees Recommends