എം എസ് എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റില്‍ മേരിലാന്‍ഡ് സ്‌ട്രൈക്കേഴ്‌സ് ജേതാക്കള്‍

എം എസ് എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റില്‍ മേരിലാന്‍ഡ് സ്‌ട്രൈക്കേഴ്‌സ് ജേതാക്കള്‍
വാഷിംഗ്ടണ്‍: കേരളാ കള്‍ച്ചറല്‍ സൊസൈറ്റിയുടെയും ഗ്രെയ്റ്റര്‍വാഷിംഗ്ടണ്‍ കേരളാഅസ്സോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ വിര്‍ജീനിയയില്‍വച്ച് നടത്തപ്പെട്ട എംഎസ്എല്‍സോക്കര്‍ ടൂര്‍ണ്ണമെന്റില്‍ മേരിലാന്‍ഡ് സ്‌ട്രൈക്കേഴ്‌സ് ജേതാക്കളായി.

വിര്‍ജീനിയ സെന്റ് ജൂഡ് സ്‌പോര്‍ട്ട്‌സ് ക്ലബ് റണ്ണേഴ്‌സപ്പ് ട്രോഫി കരസ്ഥമാക്കി. മേരിലാന്‍ഡ് സ്‌ട്രൈക്കേഴ്‌സിലെ അനില്‍ ജെയിംസ് ടൂര്‍ണ്ണമെന്റിലെ മികച്ച സ്‌കോററായി.

ഗ്രെയ്റ്റര്‍ വാഷിംഗ്ടണ്‍ കേരളാ അസ്സോസിയേഷന്‍ സെക്രട്ടറി മധുസൂദനന്‍ നമ്പ്യാരുടെ അധ്യക്ഷതയില്‍ നടന്നസമാപന ചടങ്ങില്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് സാജു തോമസ് സമ്മാനദാനം നിര്‍വ്വഹിച്ചു. കേരളാകള്‍ച്ചറല്‍ സൊസൈറ്റിപ്രെസിഡന്റ് സേബനവീദ് ആശംസകള്‍അറിയിച്ചു. ചടങ്ങില്‍ എംഎസ്എല്‍ സെക്രട്ടറി സിദ്ദിഖ് കൃതജ്ഞത രേഖപ്പെടുത്തി.Other News in this category4malayalees Recommends