പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിലേക്ക് എക്‌സ്പ്രസ് എന്‍ട്രി, ലേബര്‍ ഇംപാക്ട് എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് പൂളുകളില്‍ നിന്നും 270 പേര്‍ക്ക് ഐടിഎ ഇഷ്യൂ ചെയ്തു; 2018ലെ ഏറ്റവും വലിയ ഡ്രോ

പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിലേക്ക്  എക്‌സ്പ്രസ് എന്‍ട്രി, ലേബര്‍ ഇംപാക്ട് എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് പൂളുകളില്‍ നിന്നും 270 പേര്‍ക്ക് ഐടിഎ ഇഷ്യൂ ചെയ്തു; 2018ലെ ഏറ്റവും വലിയ ഡ്രോ
പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് (പിഇഐ) അതിന്റെ പ്രൊവിന്‍ഷ്യല്‍ നോമിനേഷനിലേക്ക് എക്‌സ്പ്രസ് എന്‍ട്രി പൂളില്‍ നിന്നും ലേബര്‍ ഇംപാക്ട് എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് പൂളില്‍ നിന്നും 270 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷന്‍സ് ടു അപ്ലൈ (ഐടിഎ) ഇഷ്യൂ ചെയ്തു.ഒക്ടോബര്‍ 18ന് നടന്ന ഡ്രോയില്‍ ബിസിനസ് വര്‍ക്ക് പെര്‍മിറ്റ് ഇന്‍വിറ്റേഷനുകളും നല്‍കിയിട്ടുണ്ട്. പ്രസ്തുത ദിവസം നടന്ന ഡ്രോ 2018ലെ ഏറ്റവും വലിയ ഡ്രോ ആയിരുന്നു.

ഏപ്രില്‍ 19ന് നടന്ന ഇതിന് മുമ്പത്തെ ഡ്രോയില്‍ 152 ഇന്‍വിറ്റേഷനുകളായിരുന്നു ഇഷ്യൂ ചെയ്തിരുന്നത്. എന്നാല്‍ ഇപ്രാവശ്യത്തെ ഡ്രോയില്‍ ഓരോ കാറ്റഗറിയിലും എത്ര വീതം ഇന്‍വിറ്റേഷനുകളാണ് നല്‍കിയിരിക്കുന്നത് പിഇഐ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം വെളിപ്പെടുത്തിയിട്ടില്ല. ഇപ്രാവശ്യത്തെ ഡ്രോയില്‍ പിഇഐ പിഎന്‍പി ഇമിഗ്രന്റ്എന്റര്‍പ്രണേര്‍സിലേക്ക് 27 ഇന്‍വിറ്റേഷനുകളാണ് ഇഷ്യൂ ചെയ്തിരിക്കുന്നത്.

ഇതിലെ എക്‌സ്പ്രസ് എന്‍ട്രി കാറ്റഗറി ഫെഡറല്‍ എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റവുമായി ലിങ്ക് ചെയ്തിട്ടുണ്ട്. പിഇഐ പിഎന്‍പിയിലേക്കുള്ള എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് ആറ് സെലക്ഷന്‍ ഫാക്ടറുകളെ അടിസ്ഥാനമാക്കിയുള്ള പോയിന്റുകളുടെ അടിസ്ഥാനത്തിലാണ്. വയസ്, ഭാഷ, വിദ്യാഭ്യാസം, പ്രവൃത്തി പരിചയം, തൊഴില്‍,അഡാപ്റ്റബിലിറ്റി, തുടങ്ങിയവയാണാ ഘടകങ്ങള്‍. ഇവയ്ക്കായി പരമാവധി 100 പോയിന്റുകളാണ് ലഭിക്കുന്നത്. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ പിഇഐയുടെ എക്‌സ്പ്രസ് എന്‍ട്രി എക്‌സ്പ്രഷന്‍ഓഫ് ഇന്ററസ്റ്റ് പൂളില്‍ അവരുടെ സ്‌കോറുകളുടെ അടിസ്ഥാനത്തില്‍ റാങ്കിംഗിന് വിധേയരാക്കുന്നു.

Other News in this category4malayalees Recommends