അശുദ്ധമാക്കാന്‍ ആര്‍ക്കും അവകാശമില്ല, ആര്‍ത്തവ രക്തം നിറഞ്ഞ സാനിറ്ററി നാപ്കിനുമായി നിങ്ങള്‍ സുഹൃത്തുക്കളുടെ വീട്ടിലേക്ക് പോകുമോ? സ്മൃതി ഇറാനി ചോദിക്കുന്നു

അശുദ്ധമാക്കാന്‍ ആര്‍ക്കും അവകാശമില്ല, ആര്‍ത്തവ രക്തം നിറഞ്ഞ സാനിറ്ററി നാപ്കിനുമായി നിങ്ങള്‍ സുഹൃത്തുക്കളുടെ വീട്ടിലേക്ക് പോകുമോ? സ്മൃതി ഇറാനി ചോദിക്കുന്നു
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്ന കാര്യത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും അനുകൂലിക്കുന്നു. വിശ്വാസികളായ എല്ലാവര്‍ക്കും ശബരിമലയില്‍ പോകാനുള്ള അവകാശമുണ്ടെന്നാണ് സ്മൃതി ഇറാനി പറയുന്നത്. ആര്‍ത്തവ രക്തം നിറഞ്ഞ സാനിറ്ററി നാപ്കിനുമായി നിങ്ങള്‍ സുഹൃത്തുക്കളുടെ വീട്ടിലേക്ക് പോകുമോയെന്ന് സ്മൃതി ഇറാനി ചോദിച്ചു.

മുംബൈയില്‍ സംഘടിപ്പിച്ച യംഗ് തിങ്കേഴ്സ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. താനിപ്പോഴും ഒരു ക്യാബിനെറ്റ് മന്ത്രിയാണെന്നും ആയതിനാല്‍ സുപ്രീം കോടതി വിധിയെ മറികടക്കാനില്ലെന്നും അവര്‍ പറഞ്ഞു.പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നത്. അതോടൊപ്പം അശുദ്ധമാക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും താന്‍ വിശ്വസിക്കുന്നു.

ഇതാണ് അംഗീകാരവും ആദരവും തമ്മിലുള്ള വ്യത്യാസമെന്നും സ്മൃതി ഇറാനി പറഞ്ഞു. കുറച്ചു കാലം മുമ്പ് അന്ധേരിയിലെ പ്രസിദ്ധമായ ഒരു ക്ഷേത്രത്തില്‍ പോയപ്പോള്‍ താന്‍ അകത്തു പ്രവേശിക്കാതെ പുറത്തു തന്നെ നിന്നുവെന്നും തന്റെ മകനാണ് തനിക്കു പകരം വഴിപാടുകളും മറ്റു ചടങ്ങുകളും നിര്‍വഹിച്ചതെന്നും താന്‍ പുറത്തു നിന്നു പ്രാര്‍ഥിച്ചതേയുള്ളൂവെന്നും സ്മൃതി ഇറാനി പറഞ്ഞു.


Other News in this category4malayalees Recommends