സച്ചിനെ കടത്തിവെട്ടി വിരാട് കോഹ്ലി, പതിനായിരം തികയ്ക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരം

സച്ചിനെ കടത്തിവെട്ടി വിരാട് കോഹ്ലി, പതിനായിരം തികയ്ക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരം

സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ റെക്കോര്‍ഡ് മറികടന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ഇന്ത്യന്‍ ക്രിക്കറ്റ് പരമ്പരയില്‍ ഒരു ചരിത്രം കൂടി എഴുതിച്ചേര്‍ക്കപ്പെടുന്നു. ഏറ്റവും വേഗതയില്‍ 10,000 തികയ്ക്കുന്ന ബാറ്റ്‌സ്മാനായി കോഹ്ലി അറിയപ്പെടും. നേട്ടം വിന്‍ഡീസിനെതിരെ വിശാഖപട്ടണം ഏകദിനത്തില്‍ നിന്ന്. ലോകത്തില്‍ പതിനായിരം തികയ്ക്കുന്ന പതിമൂന്നാം ബാറ്റ്്‌സ്മാനാണ് വിരാട് കോഹ്ലി.


പതിനായിരം തികയ്ക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി വിരാട് മാറിയിരിക്കുന്നു.സച്ചിന്‍ പതിനായിരം തികച്ചത് 259 ഏകദിനങ്ങളില്‍ നിന്ന്. കോലിയുടെ നേട്ടം 213 ഏകദിനങ്ങളില്‍ നിന്ന്.

205 ഇന്നിംഗിസില്‍ 36 സെഞ്ച്വറി ഉള്‍പ്പെടെയാണ് കോഹ്ലി പതിനായിരം ക്ലബിലെത്തിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ 81 റണ്‍സ് തികച്ചതോടെയാണ് കോഹ്ലിയുടെ ഈ പുതിയ നേട്ടം. 2001ലാണ് സച്ചിന്‍ ഈ നേട്ടം കൈവരിച്ചത്.

Other News in this category4malayalees Recommends