യോര്‍ക്ക്‌ഷെയറില്‍ നിന്നും ഗണപതിയുടെ പേരില്‍ ബിയര്‍ ഇറക്കി; കടുത്ത പ്രതിഷേധവുമായി ഹൈന്ദവ വിശ്വാസികള്‍; അവസാനം മാപ്പ് പറഞ്ഞ് വിഷ്‌ബോണ്‍ ബ്രൂവെറി; ഗണേഷ് ബിയര്‍ വിപണിയില്‍ നിന്നും പിന്‍വലിച്ച് കമ്പനി; ദൈവങ്ങളുടെ പേര് മേലാല്‍ ഉപയോഗിക്കില്ലെന്ന് ഉറപ്പും

യോര്‍ക്ക്‌ഷെയറില്‍ നിന്നും ഗണപതിയുടെ പേരില്‍ ബിയര്‍ ഇറക്കി; കടുത്ത പ്രതിഷേധവുമായി ഹൈന്ദവ വിശ്വാസികള്‍; അവസാനം മാപ്പ് പറഞ്ഞ് വിഷ്‌ബോണ്‍ ബ്രൂവെറി; ഗണേഷ് ബിയര്‍ വിപണിയില്‍ നിന്നും പിന്‍വലിച്ച് കമ്പനി; ദൈവങ്ങളുടെ പേര് മേലാല്‍ ഉപയോഗിക്കില്ലെന്ന് ഉറപ്പും
ഹിന്ദു ദേവനായ ഗണപതിയുടെ പേര് ബീയറിനിട്ടതില്‍ മാപ്പ് ചോദിച്ച് യോര്‍ക്ക്‌ഷെയറിലെ വിഷ്‌ബോണ്‍ ബ്രൂവെറി രംഗത്തെത്തി.ഗണേഷ് ബിയര്‍ എന്ന പേരിലായിരുന്നു കമ്പനി ബിയറിറക്കിയത്. ഇത് സംബന്ധിച്ച് ഹൈന്ദവിശ്വാസികളില്‍ നിന്ും കടുത്ത പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് മൈക്രോബ്രൂവെറി പശ്ചാത്താപം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിരിക്കുന്നത്. ഹിന്ദുക്കളുടെ വിശ്വാസത്തെ അപമാനിക്കുന്നതിന് വേണ്ടിയല്ല ഇത്തരത്തില്‍ പേരിട്ടിരിക്കുന്നതെന്നും കമ്പനി വിശദീകരിക്കുന്നു. വിശ്വാസത്തെ മാനിക്കുന്നുവെന്നും വിഷ്‌ബോണ്‍ ബ്രൂവെറി വ്യക്തമാക്കുന്നു.

ഇതിനാല്‍ ഇനി ബിയറിന് ഗണേശന്റ പേരുപയോഗിക്കില്ലെന്നും കമ്പനി ഉറപ്പേകുന്നു. ഹിന്ദുക്കളുടെ മാത്രമല്ല മറ്റൊരു വിശ്വാസക്കാരുടെയും ദൈവങ്ങളുടെ പേരുകള്‍ ഇനി മുതല്‍ തങ്ങളുടെ ബിയറുകള്‍ക്കൊന്നും ഉപയോഗിക്കില്ലെന്നാണ് കമ്പനിയുടെ ഹെഡ് ബ്രൂവെറായ ആഡ്രിയാന്‍ ചാപ്മാന്‍ തറപ്പിച്ച് പറയുന്നത്. ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ ടോള്‍ഗേറ്റ് ബ്രൂവെറി അതിന്റെ ഒരു ഇന്ത്യന്‍ പേയില്‍ അലെസിന് കാളി ദേവിയുടെ പേരിട്ട് വിവാദം സൃഷ്ടിച്ച് അധികം വൈകുന്നതിന് മുമ്പാണ് ഗണപതിയുമായി ബന്ധപ്പെട്ട വിവാദവും ഉയര്‍ന്ന് വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

ഗണപതിയുടെ പേര്ബിയറിനിട്ട് തങ്ങളുടെ വിശ്വാസത്തെ അപമാനിച്ചതിനാല്‍ വിഷ്‌ബോണ്‍ ബ്രൂവെറി മാപ്പ് പറയണമെന്ന് ശക്തമായി ആവശ്യപ്പെട്ട് യൂണിവേഴ്‌സല്‍ സൊസൈറ്റി ഓഫ് ഹിന്ദുയിസത്തിന്റെ പ്രസിഡന്‍ര് രാജന്‍ സെഡ് രംഗത്തെത്തിയിരുന്നു. ഹിന്ദു ദൈവങ്ങളെ ക്ഷേത്രങ്ങളില്‍ ആരാധിക്കാനുള്ളതാണെന്നും മറിച്ച് ബിയര്‍ വില്‍പനക്ക് ഉപയോഗിക്കാനുള്ളതല്ലെന്നും നേരത്തെ ഇറക്കിയ പ്രതിഷേധക്കുറിപ്പില്‍ രാജന്‍ വ്യക്തമാക്കിയിരുന്നു.

വിഷ്‌ബോണിന്റെ ഗണേഷ് ബിയര്‍ വിറ്റ് -സ്‌റ്റൈല്‍ ഇന്‍ഫ്യൂസ്ഡ് ബിയറായിട്ടാണ് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്. മല്ലി, മുന്തിരി, കാമോമിലെ എന്നിവയുടെ ഫ്‌ലേവറുകളിലാണിത് വിപണിയില്‍ ഇറക്കിയിരുന്നത്. ഇന്ത്യന്‍ സമ്മറില്‍ കുടിക്കുന്നതിന് യോജിച്ച് ഡ്രിങ്ക് എന്ന നിലയിലാണീ ബിയര്‍പുറത്തിറക്കിയതെന്നും ചാപ് മാന്‍ വെളിപ്പെടുത്തുന്നു. ഒരു ബ്രൂവെര്‍ ബ്ലാക്ക് ജീസസ് എന്നൊരു ബിയറിന് പേരിട്ടിരുന്നുവെന്നും ഹിന്ദുവിശ്വാസത്തെ അപമാനിക്കുകയെന്ന ലക്ഷ്യത്തോടെയല്ല തങ്ങള്‍ ഗണേഷ് ബിയറിറക്കിയതെന്നും ചാപ് മാന്‍ ആവര്‍ത്തിക്കുന്നു.


Other News in this category4malayalees Recommends