ബുധനാഴ്ച മുതല്‍ എസ്ബിഐ എടിഎം വഴി പിന്‍വലിക്കാവുന്നത് 20000 രൂപ മാത്രം

ബുധനാഴ്ച മുതല്‍ എസ്ബിഐ എടിഎം വഴി പിന്‍വലിക്കാവുന്നത് 20000 രൂപ മാത്രം
ക്ലാസിക് , മാസ്‌ട്രോ ഡെബിറ്റ് കാര്‍ഡുകള്‍ വഴി എസ്ബിഐയുടെ എടിഎമ്മിലൂടെ ബുധനാഴ്ച മുതല്‍ പിന്‍ലിക്കാവുന്നത് 20000 രൂപ മാത്രം. നിലവില്‍ നാല്‍പതിനായിരം രൂപ എന്ന പരിധിയാണ് കുറച്ചത്.

ഒറ്റദിവസം കൂടുതല്‍ തുക പിന്‍വലിക്കാനുള്ളവര്‍ മറ്റ് ഡെബിറ്റ് കാര്‍ഡ് വേരിയന്റുകള്‍ക്ക് അപേക്ഷ നല്‍കണം.

എസ്ബിഐയുടെ ഗോള്‍ഡ്, പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡുകളുടെ പരിധിയില്‍ മാറ്റം വരുത്തിയിട്ടില്ല. ഈ കാര്‍ഡ് ഉടമകള്‍ക്ക് ഒരു ദിവസം അമ്പതിനായിരം, ആരു ലക്ഷം രൂപ വരെ പിന്‍വലിക്കാവുന്നതാണ് .

Other News in this category



4malayalees Recommends