ദുബൈയില്‍ നിന്ന് 60 ലക്ഷത്തിന്റെ വജ്രവുമായി കടന്ന ദമ്പതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യയില്‍ നിന്ന് പിടികൂടി

ദുബൈയില്‍ നിന്ന് 60 ലക്ഷത്തിന്റെ വജ്രവുമായി കടന്ന ദമ്പതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യയില്‍ നിന്ന് പിടികൂടി
ദുബൈയില്‍ ജ്വല്ലറിയില്‍ നിന്ന് മോഷണം പോയ മൂന്നുലക്ഷം ദിര്‍ഹത്തിന്റെ അതായത് ഏകദേശം 60 ലക്ഷം രൂപയുടെ വജ്രം മണിക്കൂറുകള്‍ക്കകം ഇന്ത്യയില്‍ നിന്ന് പിടികൂടി. സംഭവത്തില്‍ ഏഷ്യന്‍വംശജരായ ദമ്പതിമാരെ പിടികൂടി. 3.27 കാരറ്റ് വജ്രം യുവതി വിഴുങ്ങുകയായിരുന്നു.ദുബൈ നൈഫിലെ ജ്വല്ലറിയില്‍ നിന്നാണ് ഇവര്‍ വജ്രം മോഷ്ടിച്ചത്. 40 വയസ്സു തോന്നുന്ന ദമ്പതിമാര്‍ ജ്വല്ലറിയിലെ സെയില്‍സ്മാന്റെ ശ്രദ്ധ തിരിച്ചാണ് മോഷണം നടത്തിയത്. യുവാവ് സെയില്‍സ്മാനുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ യുവതി വജ്രം ജാക്കറ്റില്‍ ഒളിപ്പിച്ച് പുറത്തുകടത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

മോഷണം നടന്ന അന്നുതന്നെ ഇരുവരും രാജ്യംവിടുകയും ചെയ്തു. കടയുടമ മൂന്ന് മണിക്കൂറിനകം പൊലീസില്‍ പരാതി നല്‍കി. മുംബൈവഴി ഹോങ്‌കോങ്ങിലേക്ക് കടക്കാന്‍ പദ്ധതിയിട്ട ദമ്പതിമാരെ ദുബൈ പൊലീസ് ഇന്ത്യന്‍ അധികൃതരുടെ സഹായത്തോടെയാണ് മുംബൈ വിമാനത്താവളത്തില്‍നിന്ന് പിടികൂടിയത്. പ്രതികളെ ഉടന്‍തന്നെ ഇന്റര്‍പോളിന്റെ സഹായത്തോടെ യുഎഇയില്‍ തിരികെ എത്തിച്ചതായി ദുബൈ പൊലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുള്ള ഖലീഫഅല്‍ മറി പറഞ്ഞു.

മോഷണം നടത്തിയെന്ന് പ്രതികള്‍ സമ്മതിച്ചു. എക്‌സ്‌റേ പരിശോധനയില്‍ യുവതിയുടെ വയറ്റില്‍ വജ്രമുണ്ടെന്ന് തെളിയുകയും ചെയ്തു.

Other News in this category4malayalees Recommends