നിന്‍പാ (NINPAA) നേഴ്‌സ് പ്രാക്റ്റീഷണേഴ്‌സ് വാരം ആഘോഷിക്കുന്നു

നിന്‍പാ (NINPAA) നേഴ്‌സ് പ്രാക്റ്റീഷണേഴ്‌സ് വാരം ആഘോഷിക്കുന്നു
ന്യൂയോര്‍ക്ക്: നാഷണല്‍ നേഴ്‌സ് പ്രാക്റ്റീഷണേഴ്‌സ് അസോസിയേഷന്‍ ഓഫ് അമേരിക്ക (ചകചജഅഅ) , കോണ്‍ഗേഴ്‌സിലുള്ള സാഫ്രോണ്‍ റെസ്‌റ്റോറന്റില്‍ വച്ച് നവംബര്‍ 10ന് നേഴ്‌സ് പ്രാക്റ്റീഷണേഴ്‌സ് വാരം ആഘോഷിക്കുന്നു.


മറ്റു സംഘടനകളോടൊത്തു പ്രവര്‍ത്തിക്കുന്ന ഈ അസോസിയേഷന്‍ നേഴ്‌സ് പ്രാക്റ്റീഷനര്‍മാരുടെ പ്രൊഫെഷണല്‍ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുക, നേഴ്‌സ്മാരെ നേഴ്‌സ് പ്രാക്റ്റീഷനര്‍ മാരാകാന്‍ സഹായിക്കുക, നേഴ്‌സ് പ്രാക്റ്റീഷനര്‍, ഡോക്‌ടേഴ്‌സ് ഓഫ് നഴ്‌സിങ് എന്നീ ബിരുദങ്ങള്‍ക്കു പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മെന്ററിനെയും, പ്രസെപ്റ്റര്‍സിനെയും നല്‍കുക എന്നീ ലഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഈ സംഘടനക്ക് പത്തില്‍പ്പരം സ്‌റ്റേറ്റുകളില്‍ അംഗങ്ങള്‍ ഉണ്ട്.


നവംബര്‍10നു ശനിയാഴ്ച രാവിലെ 11 മണിക്ക് ജനറല്‍ ബോഡി മീറ്റിങ്ങിനോടുകൂടി തുടങ്ങുന്ന ആഘോഷത്തില്‍ ഡോ. സായികുമാര്‍ Phd. 'Hyperkalema' എന്ന വിഷയത്തില്‍ ക്ലാസുകള്‍ അവതരിപ്പിക്കും. റോബര്‍ട്ട് പിറ്റ്‌കോഫ്‌സ്‌കി (Attorney at law) tനഴ്‌സ് പ്രാക്റ്റീഷനര്‍ മാര്‍ അറിഞ്ഞിരിക്കേണ്ട നിയമവശങ്ങളേപ്പറ്റിയും യോഗത്തില്‍ സംസാരിക്കും. നഴ്‌സിംഗ് രംഗത്തെ ലീഡേഴ്‌സിനൊപ്പം സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും യോഗത്തില്‍ പങ്കെടുക്കുന്നതായിരിക്കും. എന്‍പി,ഡി എന്‍പി ബിരുദങ്ങള്‍ നേടിയവരെ അനുമോദിക്കുകയും, പത്തു വര്ഷത്തിനുമുകളില്‍ നേഴ്‌സ് പ്രാക്റ്റീഷണര്‍മാരായി സേവനമനുഷ്ഠിച്ചവരേയും സര്‍വീസ് അവാര്‍ഡ് നല്‍കി അനുമോദിക്കുന്നതാണ്.


എല്ലാ നേഴ്‌സ് പ്രാക്റ്റീഷനര്‍മാര്‍ക്കും 'Happy NP Week' ആശംസകള്‍


വാര്‍ത്ത തയാറാക്കിയത്: ഡോ. ആനി പോള്‍


Other News in this category4malayalees Recommends