നീരവ് മോദിയുടെ ദുബായിലെ 56 കോടി വിലമതിക്കുന്ന വസ്തുവകകള്‍ കണ്ടുകെട്ടി

നീരവ് മോദിയുടെ ദുബായിലെ 56 കോടി വിലമതിക്കുന്ന വസ്തുവകകള്‍ കണ്ടുകെട്ടി
തട്ടിപ്പു നടത്തി നാടുവിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ ദുബെയിലെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 56 കോടി വിലമതിക്കുന്ന വസ്തുവകകളാണ് കണ്ടുകെട്ടിയത്. നീരവ് മോദിയുടെ സ്വന്തം പേരിലും ഫയര്‍സ്റ്റാര്‍ ഡയമണ്ട് എന്ന കമ്പനിയുടെയും ഉടമസ്ഥതയിലുണ്ടായിരുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

കഴിഞ്ഞ മാസം നീരവിന്റെയും ബന്ധുക്കളുടെയും പേരിലുള്ള 637 കോടി രൂപയുടെ വസ്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. വിദേശ രാജ്യത്തുള്ള സ്വത്തുക്കള്‍ മരവിപ്പിക്കുന്നതിന്റെ നിയമസാധുതക്കായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുംബൈ കോടതിയെ സമീപിച്ചിട്ടുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13000 കോടി രൂപ വായ്പ തട്ടിപ്പ് നടത്തിയ കേസില്‍ നീരവ് മോദി ഇപ്പോള്‍ ഒളിവിലാണ്.

6400 കോടിയുടെ ബാങ്ക് തട്ടിപ്പ് നടത്തിയെന്നാണ് നീരവ് മോദിക്കെതിരായ കുറ്റപത്രത്തിലെ ആരോപണം.

Other News in this category4malayalees Recommends