ഒരു ഇന്ത്യന്‍ ക്യാപ്റ്റനില്‍ നിന്നുണ്ടായിരിക്കുന്ന ബുദ്ധി ശൂന്യമായ വാക്കുകളാണിത് ; കൊഹ്ലിയെ വിമര്‍ശിച്ച് നടന്‍ സിദ്ധാര്‍ത്ഥ്

ഒരു ഇന്ത്യന്‍ ക്യാപ്റ്റനില്‍ നിന്നുണ്ടായിരിക്കുന്ന ബുദ്ധി ശൂന്യമായ വാക്കുകളാണിത് ; കൊഹ്ലിയെ വിമര്‍ശിച്ച് നടന്‍ സിദ്ധാര്‍ത്ഥ്
വിരാട് കോഹ്ലി ഓവര്‍ റേറ്റഡ് കളിക്കാരനാണെന്നും ഇംഗ്ലീഷ്, ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാരെയാണ് താന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്നും പറഞ്ഞ ആരാധകനോട് ഇന്ത്യ വിട്ടുപോകാന്‍ ആവശ്യപ്പെട്ട വിരാട് കോഹ്ലിക്കെതിരെ ആഞ്ഞടിച്ച് നടന്‍ സിദ്ധാര്‍ഥ്.

കിംഗ് കോഹ്ലിയായി തുടരണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ ഇനിയെങ്കിലും ആലോചിച്ച് സംസാരിക്കണം. ഇത്തരം കാര്യങ്ങളോട് 'ദ്രാവിഡ് എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നെങ്കിലും ചിന്തിച്ച് മാത്രം ഭാവിയിലെങ്കിലും സംസാരിക്കുക. ഒരു ഇന്ത്യന്‍ ക്യാപ്റ്റനില്‍ നിന്നും ഉണ്ടായിരിക്കുന്ന ബുദ്ധിശൂന്യമായ വാക്കുകളാണ് ഇത്,' സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.

Other News in this category4malayalees Recommends