യുഎസ് മറൈന്‍ കോര്‍പ്‌സ് വെറ്ററന്‍ ബാറില്‍ 12 പേരെ വെടി വച്ച് കൊന്നു; നിരവധി പേര്‍ക്ക് പരുക്ക്; വെടിവയ്പ് നടന്നത് തൗസന്റ് ഓക്‌സ് സബര്‍ബിലെ ബോര്‍ഡര്‍ലൈന്‍ ബാറില്‍; മരിച്ചവരില്‍ ഷെറിഫിന്റെ ഡെപ്യൂട്ടിയും; വെടിവച്ചത് 28കാരന്‍

യുഎസ് മറൈന്‍ കോര്‍പ്‌സ് വെറ്ററന്‍ ബാറില്‍ 12 പേരെ വെടി വച്ച് കൊന്നു; നിരവധി പേര്‍ക്ക് പരുക്ക്; വെടിവയ്പ് നടന്നത്  തൗസന്റ് ഓക്‌സ് സബര്‍ബിലെ 	ബോര്‍ഡര്‍ലൈന്‍ ബാറില്‍; മരിച്ചവരില്‍ ഷെറിഫിന്റെ ഡെപ്യൂട്ടിയും; വെടിവച്ചത് 28കാരന്‍
യുഎസ് മറൈന്‍ കോര്‍പ്‌സ് വെറ്ററന്‍ ബാറില്‍ നടത്തിയ വെടിവയ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി ലോസ് ഏയ്ജല്‍സിലെ സബര്‍ബിലുള്ള വെസ്‌റ്റേണ്‍ ബാറിലാണ് വെടിവയ്പ് നടന്നത്. ഇവിടെ ഡാന്‍സ് ചെയ്തിരുന്ന കോളജ് വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരുമായ ജനക്കൂട്ടത്തിന് നേരെയായിരുന്നു ഇയാള്‍ നിറയൊഴിച്ചിരുന്നത്.ഒരു 28കാരനായ ലാന്‍ ലോഗാണ് വെടിവയ്പ് നടത്തിയിരിക്കുന്നതെന്നാണ് ഷെറിഫിന്റെ ഡെപ്യൂട്ടി അടക്കമുള്ളവരാണ് വെടിയേറ്റ് മരിച്ചിരിക്കുന്നത്.

വെര്‍ട്വറി കൗണ്ടി ഷെറിഫ് ജിയോഫ് ഡീന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ലോഗും സ്വയം വെടിവച്ച് മരിച്ചിട്ടുണ്ട്. ഇടവിട്ട് ഇടവിട്ടാണ് ലോംഗ് വെടിവച്ചിരുന്നതെന്നാണ് ഡീന്‍ വെളിപ്പെടുത്തുന്നു. ഗ്ലോക്ക് 45 കാലിബര്‍ ഹാന്‍ഡ് ഗണ്‍ ഉപയോഗിച്ചാണ് ലോംഗ് വെടി വച്ചതെന്ന് ഡീന്‍ ഒരു പത്രസമ്മേളനത്തിനിടെ വിശദമാക്കിയിട്ടുണ്ട്.കടുത്ത വെടിവയ്പില്‍ എത്ര പേര്‍ക്ക് പരുക്കേറ്റുവെന്ന് ഇനിയും വ്യക്തമായിട്ടില്ല.

ബോര്‍ഡര്‍ലൈന്‍ ബാര്‍ ആന്‍ഡ് ഗ്രില്ലിലാണ് വെടിവയ്പ് നടന്നിരിക്കുന്നത്. കോളജ് വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും പ്രിയപ്പെട്ട സങ്കേതമാണീ ബാര്‍. തൗസന്റ് ഓക്‌സ് സബര്‍ബിലാണീ ബാര്‍ നിലകൊളളുന്നത്. ഇവിടുത്തെ ബുധനാഴ്ചകളെ കോളജ് കൗണ്ടി നൈറ്റ് എന്നാണ് അറിയപ്പെടുന്നത്. വെടിവയ്പ് നടക്കുമ്പോള്‍ ബാറില്‍ ആറ് ഓഫ് ഡ്യൂട്ടി ലോ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാര്‍ ഉണ്ടായിരുന്നുവെന്നാണ് ഡീന്‍ വെളിപ്പെടുത്തുന്നത്. തങ്ങളെ സംരക്ഷിക്കാന്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാര്‍ കിണഞ്ഞ് പരിശ്രമിച്ചിരുന്നുവെന്നാണ് വെടിവയ്പില്‍ രക്ഷപ്പെട്ടവര്‍ വെളിപ്പെടുത്തുന്നത്.

Other News in this category4malayalees Recommends