കാനഡയിലേക്ക് നിയമവിരുദ്ധമായി കുടിയേറിയ 32,173 പേരെ 398 പേരെ നാട് കടത്തി;മിക്കവരും കാവലില്ലാത്ത അതിര്‍ത്തികളിലൂടെ യുഎസില്‍ നിന്നെത്തിയവര്‍; 146 പേരെ യുഎസിലേക്കും ബാക്കി വരുന്നവരെ മറ്റ് 53 രാജ്യങ്ങളിലേക്കും മടക്കി അയച്ചു

കാനഡയിലേക്ക് നിയമവിരുദ്ധമായി കുടിയേറിയ 32,173 പേരെ 398 പേരെ നാട് കടത്തി;മിക്കവരും കാവലില്ലാത്ത അതിര്‍ത്തികളിലൂടെ യുഎസില്‍ നിന്നെത്തിയവര്‍; 146  പേരെ യുഎസിലേക്കും ബാക്കി വരുന്നവരെ മറ്റ് 53 രാജ്യങ്ങളിലേക്കും മടക്കി അയച്ചു
കാനഡയിലേക്ക് കുടിയേറിയ 32,173 നിയമവിരുദ്ധ കുടിയേറ്റക്കാരില്‍ നിന്നും 398 പേരെ കനേഡിയന്‍ ബോര്‍ഡര്‍ ഏജന്‍സി നാടു കടത്തിയെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. യുഎസ് അതിര്‍ത്തി കടന്നായിരുന്നു ഇവര്‍ കാനഡയില്‍ അഭയം തേടിയെത്തിയിരുന്നത്. 2017 ഏപ്രില്‍ മുതല്‍ നിയമവിരുദ്ധമായ കുടിയേറ്റത്തെ കനേഡിയന്‍ അധികൃതര്‍ തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കാന്‍ തുടങ്ങിയത് മുതലാണീ നാട് കടത്തല്‍ ത്വരിതപ്പെട്ടിരിക്കുന്നത്.

നിയമവിരുദ്ധ കുടിയേറ്റക്കാരെ നിരീക്ഷിച്ച് പിടികൂടാന്‍ കഴിഞ്ഞ ഏപ്രിലില്‍ നടപടി ശക്തമാക്കിയത് മുതല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് വരെയുള്ള കാലത്തിനിടെയാണ് ഇവര്‍ ഇവിടേക്ക് ഇത്തരത്തില്‍ കടന്ന് കയറിയിരിക്കുന്നത്. ഇത്തരത്തിലെത്തിയ മൊത്തം 32,173 അനധികൃത കുടിയേറ്റക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇപ്പോള്‍ നാട് കടത്താന്‍ സാധിച്ചിരിക്കുന്നവരുടെ അനുപാതം വളരെ ചെറുതാണ്. കാവല്‍ക്കാരില്ലാത്ത യുഎസ്-കാനഡ കര അതിര്‍ത്തികളിലൂടെയാണ് ഇവര്‍ കാനഡയിലേക്ക് കടന്ന് കയറി വന്നിരിക്കുന്നത്.

ഭൂരിഭാഗം പേരും തങ്ങളുടെ അസൈലം ക്ലെയിമുമായി ബന്ധപ്പെട്ട വിചാരണക്കായി കാത്തിരിക്കുന്നവരാണ്. ഇത്തരത്തില്‍ നടത്തിട ഹിയറിംഗുകളില്‍ അസൈലം ലഭിക്കാത്ത 398 പേരെയാണ് ഇപ്പോള്‍ നാട് കടത്തിയിരിക്കുന്നത്. ഇവരില്‍ 146 പേരെ തിരിച്ച് യുഎസിലേക്കാണ് നാട് കടത്തിയിരിക്കുന്നത്. ഇവരില്‍ 116 പേര്‍ക്ക് അമേരിക്കന്‍ പൗരത്വമുണ്ടെന്നാണ് കാനഡ ബോര്‍ഡര്‍ സര്‍വീസ് ഏജന്‍സി വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ നാട് കടത്തിയവരില്‍ ബാക്കി വരുന്നവരെ മറ്റ് 53 രാജ്യങ്ങളിലേക്കാണ് നാട് കടത്തിയിരിക്കുന്നത്. ഇവരില്‍ 53 പേര്‍ ഹെയ്തിക്കാരും 24 പേര്‍ കൊളംബിയക്കാരും 19 പേര്‍ തുര്‍ക്കിക്കാരും 15 പേര്‍ ഇറാഖുകാരുമാണ്. നാട് കടത്തപ്പെട്ടവരില്‍ 48 പേര്‍ 17 വയസിന് താഴെയുള്ളവരാണ്. നാടു കടത്തപ്പെട്ടവര്‍ 238 പേര്‍ പുരുഷന്‍മാരും 160 പേര്‍ വനിതകളുമാണ്.


Other News in this category4malayalees Recommends