യുഎസിലേക്ക് പെരുകുന്ന നിയമവിരുദ്ധ കുടിയേറ്റം; അമേരിക്കന്‍ നികുതിദായകര്‍ക്ക് വര്‍ഷം തോറും നൂറ് ബില്യണില്‍ അധികം ഡോളറിന്റെ പാഴ്‌ച്ചെലവുണ്ടാക്കുന്നു;യുഎസിലെ വിഭവങ്ങള്‍ നിയമവിരുദ്ധ അഭയാര്‍ത്ഥികള്‍ക്കുള്ളതല്ലെന്ന് പ്രസിഡന്റ്

യുഎസിലേക്ക് പെരുകുന്ന നിയമവിരുദ്ധ കുടിയേറ്റം; അമേരിക്കന്‍ നികുതിദായകര്‍ക്ക് വര്‍ഷം തോറും നൂറ് ബില്യണില്‍ അധികം ഡോളറിന്റെ പാഴ്‌ച്ചെലവുണ്ടാക്കുന്നു;യുഎസിലെ വിഭവങ്ങള്‍ നിയമവിരുദ്ധ അഭയാര്‍ത്ഥികള്‍ക്കുള്ളതല്ലെന്ന് പ്രസിഡന്റ്

നിയമവിരുദ്ധമായ കുടിയേറ്റം മൂലം അമേരിക്കന്‍ നികുതിദായകര്‍ക്ക് വര്‍ഷത്തില്‍ 100 ബില്യണ്‍ ഡോളര്‍ ചെലവാകുന്നുവെന്ന് ട്രംപ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്.തുറന്ന അതിര്‍ത്തികള്‍ വേണമെന്നും അനധികൃത കുടിയേറ്റക്കാര്‍ക്ക് യുഎസിലേക്ക് അനായാസമായി കടന്ന് വരാന്‍ സാധിക്കണമെന്നുമുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നിലപാടുകളെ വിമര്‍ശിക്കവെയാണ് ട്രംപ് സര്‍ക്കാര്‍ ഈ മുന്നറിയിപ്പേകുന്നത്.


സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും യുഎസിനെ ലക്ഷ്യമിട്ട് ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ പ്രവഹിച്ച് കൊണ്ടിരിക്കുന്ന വേളയിലാണ് ട്രംപ് സര്‍ക്കാര്‍ നിര്‍ണായകമായ മുന്നറിയിപ്പേകുന്നത്.പ്രധാനമായും എല്‍സാല്‍വദോര്‍, ഹോണ്ടുറാസ്, ഗ്വാട്ടിമാല എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള 7000ത്തോളം പേരാണ് നിലവില്‍ യുഎസിലേക്ക് കടക്കാമെന്ന ലക്ഷ്യത്തോടെ യുഎസ് മെക്‌സിക്കോ അതിര്‍ത്തികളില്‍ നിലകൊള്ളുന്നത്.

അഭയാര്‍ത്ഥികളെ തടയുന്നതിനായി സൈന്യത്തെ നിയോഗിച്ചിട്ടുണ്ടെന്നും എന്നാല്‍ അവര്‍ വെടി വയ്ക്കില്ലെന്നും ട്രംപ് പറയുന്നു. എന്നാല്‍ അഭയാര്‍ത്ഥികള്‍ സൈന്യത്തിന് നേരെ കല്ലുകള്‍ വലിച്ചെറിയുന്ന അഭയാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുമെന്നും ട്രംപ് നേരത്തെ മുന്നറിയിപ്പേകുന്നു. നിയമവിരുദ്ധമായ കുടിയേറ്റം മൂലം അമേരിക്കന്‍ നികുതിദായകരുടെ 100ബില്യണിലധികം ഡോളര്‍ പാഴാകുന്നുവെന്നും അത് ഇന്ത്യാനയിലെ ബജറ്റിന്റെ മൂന്നിരട്ടിയാണെന്നും ട്രംപ് മുന്നറിയിപ്പേകുന്നു.ഇവിടുത്തെ നിയമം അനുസരിച്ച് ജീവിക്കുന്നവരുടെ അഭിവൃദ്ധിക്ക് വേണ്ടിയാണ് ഇവിടുത്തെ വിഭവങ്ങള്‍ ഉപയോഗിക്കേണ്ടതെന്നും മറിച്ച് നിയമവിരുദ്ധരായ കുടിയേറ്റക്കാര്‍ക്ക് വേണ്ടിയല്ലെന്നും ഇന്ത്യാനയിലെ ഒരു യോഗത്തില്‍ പ്രസംഗിക്കവെയാണ് ട്രംപ് വെളിപ്പെടുത്തിയിരിക്കുന്നത്.

Other News in this category4malayalees Recommends