അമ്മയുടെ മടിയിലിരുന്ന് പാലു കുടിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കുരങ്ങന്‍ തട്ടിയെടുത്തു ; മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ അയല്‍വാസിയുടെ ടെറസില്‍

അമ്മയുടെ മടിയിലിരുന്ന് പാലു കുടിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കുരങ്ങന്‍ തട്ടിയെടുത്തു ; മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ അയല്‍വാസിയുടെ ടെറസില്‍
അമ്മയുടെ കൈയ്യില്‍ ഇരുന്ന നവജാത ശിശുവിനെ കുരങ്ങന്‍ തട്ടിയെടുത്തു. കുഞ്ഞിന്റെ മൃതദേഹം അയല്‍വാസിയുടെ ടെറസില്‍ നിന്ന് കണ്ടെത്തി. ആഗ്രയിലെ മൊഹല്ല കച്ചെരയിലാണ് സംഭവം.

12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കുരങ്ങന്‍ തട്ടിയെടുത്തത്. അമ്മയുടെ മടിയില്‍ വച്ച് പാലു കൊടുക്കുമ്പോഴാണ് സംഭവം. കുരങ്ങന്റെ പിന്നാലെ വീട്ടുകാര്‍ ഓടിയിട്ടും കുഞ്ഞിനെ കിട്ടിയില്ല. പിന്നീട് അയല്‍വാസിയുടെ ടെറസില്‍ നിന്ന് രക്തംവാര്‍ന്ന നിലയില്‍ കണ്ടെത്തി. കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു.

കുരങ്ങന്മാരുടെ ശല്യം ഇവിടെ കൂടുതലാണെന്നാണ് ജനം പറയുന്നത്. പലതും തട്ടിയെടുത്തുകൊണ്ടുപോകുകയും ഉപദ്രവിക്കുകയും പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.

Other News in this category4malayalees Recommends