കാവ്യാമാധവന്‍ സിനിമയിലേക്ക് തിരിച്ചുവരുമോ? എല്ലാവിധ ആശംസകളും നേര്‍ന്ന് ഉണ്ണി മുകുന്ദന്‍

കാവ്യാമാധവന്‍ സിനിമയിലേക്ക് തിരിച്ചുവരുമോ? എല്ലാവിധ ആശംസകളും നേര്‍ന്ന് ഉണ്ണി മുകുന്ദന്‍

കാവ്യാ മാധവന്റെ ജീവിതത്തില്‍ പല പ്രതിസന്ധികളുമുണ്ടായി. ആദ്യ വിവാഹം തന്നെ വലിയ പ്രശ്‌നത്തില്‍ ചെന്നെത്തി. ദിലീപിനെ കല്യാണം കഴിച്ചതോടെ കഷ്ടകാലം ഇരട്ടിച്ചുവെന്ന് തന്നെ പറയാം. ഇപ്പോള്‍ കാവ്യ സന്തോഷത്തിലാണ്. ഒരു കുഞ്ഞുവാവ കാവ്യയ്ക്കരികിലെത്തി. ഒട്ടേറെ സിനിമകളും കഥാപാത്രങ്ങളും കാവ്യ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. അതൊന്നും മലയാളികള്‍ക്ക് മറക്കാനാകില്ല.


കല്യാണം കഴിച്ചാല്‍ കുടുംബിനിയായി തുടരാനാണ് പണ്ടും കാവ്യ ആഗ്രഹിച്ചത്. ആദ്യത്തെ വിവാഹം നടന്നപ്പോഴും കാവ്യ അത് വ്യക്തമാക്കിയിരുന്നു. ദിലീപിനെ വിവാഹം ചെയ്തതോടെ അതുതന്നെ സംഭവിച്ചു. കുടുംബിനിയായി അമ്മയായി കാവ്യ ഒതുങ്ങി. ഒരു പരിപാടിയിലും കാവ്യ പ്രത്യക്ഷപ്പെട്ടില്ല.

കാവ്യയുടെ ഓരോ വിശേഷങ്ങളും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. കാവ്യ തിരിച്ചു വരണമെന്ന് ചലച്ചിത്ര ലേകത്ത് ഉള്ളവരും ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. ഇപ്പോള്‍ നടന്‍ ഉണ്ണി മുകുന്ദനും കാവ്യയോടുള്ള തന്റെ ആരാധന വെളിപ്പെടുത്തിയിരിക്കുകയാണ്.

താന്‍ കാവ്യയുടെ ഫാനാണെന്നു ഉണ്ണി പറയുന്നു. ഒപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും എല്ലാവിധ ആശംസകളും നേരുന്നുവെന്നും ഉണ്ണി പറയുന്നു.

Other News in this category4malayalees Recommends