കടുത്ത വേദനയില്‍ ഡോക്ടര്‍ കുറിച്ചുകൊടുത്തത് കഞ്ചാവ് ; ബ്രിട്ടനില്‍ നിയമപരമായി ആദ്യം കഞ്ചാവ് മരുന്നായി കിട്ടിയത് യുവതിയ്ക്ക്

കടുത്ത വേദനയില്‍ ഡോക്ടര്‍ കുറിച്ചുകൊടുത്തത് കഞ്ചാവ് ; ബ്രിട്ടനില്‍ നിയമപരമായി ആദ്യം കഞ്ചാവ് മരുന്നായി കിട്ടിയത് യുവതിയ്ക്ക്
ചികിത്സയുടെ ഭാഗമായി വേദന സംഹാരിയായി ഡോക്ടര്‍ രോഗിയ്ക്ക് കഞ്ചാവ് കുറിച്ചുകൊടുത്തു. ബ്രിട്ടനിലെ മുന്‍സര്‍വകലാശാല പ്രൊഫസറായ കാര്‍ലി ബാര്‍ട്ടണ്‍ എന്ന 32 കാരിക്കാണ് ഡോക്ടര്‍ കഞ്ചാവ് കുറിച്ചത്. ഫൈബ്രോമയാള്‍ജിയ എന്ന രോഗാവസ്ഥയില്‍ കഴിയുന്ന കര്‍ലി ബാള്‍ട്ടനാണ് വേദന സഹിക്കാനാകാത്ത അവസ്ഥയില്‍ മരുന്നുപോലും ഫലപ്രദമാകാത്ത അവസ്ഥയിലാണ്.

ചികിത്സിച്ച എന്‍എച്ച്എസ് ഡോക്ടറായ മക് ഡോവലായിരുന്നു കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. മൂന്നു മാസത്തേക്ക് കഞ്ചാവ് ലഭിക്കാനുള്ള കുറിപ്പടിയായിരുന്നു ഡോ ഡേവിഡ് മാക്‌ഡോവല്‍ എഴുതി നല്‍കിയത്. ഇതോടെ ചികിത്സയുടെ ഭാഗമായി ബ്രിട്ടനില്‍ കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതി ലഭിച്ച ആദ്യ വ്യക്തിയായി കാര്‍ലി.

ആ വര്‍ഷം നവംബറിലാണ് ചികിത്സയുടെ ഭാഗമായുള്ള കഞ്ചാവ് ഉപയോഗം ബ്രിട്ടനില്‍ നിയമ വിധേയമാക്കിയത്. വേദന സംഹാരിയായി കഞ്ചാവ് ഉപയോഗിക്കുമ്പോഴും വന്‍ തുകയാണ് ചിലവാക്കുന്നത് .പണക്കാര്‍ക്ക് മാത്രമേ ഈ നിയമം കൊണ്ട് ഉപയോഗമുള്ളൂവെന്ന് കാര്‍ലി പരാതിപ്പെടുന്നു.

Other News in this category4malayalees Recommends