അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാട് ; ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ സിബിഐ കസ്റ്റഡിയില്‍ വിട്ടു

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാട് ; ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ സിബിഐ കസ്റ്റഡിയില്‍ വിട്ടു
അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ അഴിമതിയിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ അഞ്ചു ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. മിഷേലിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ സിബിഐ ഇത് എതിര്‍ക്കുകയും അഴിമതി സംബന്ധിച്ച് തെളിവുകള്‍ക്കായി മിഷേലിനെ കസ്റ്റഡിയില്‍ വേണമെന്നും വാദിച്ചു. തുടര്‍ന്നാണ് സിബിഐ കസ്റ്റഡിയില്‍ വിട്ട് ഉത്തരവിറക്കിയത്.

മിഷേലിനെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാന്‍ യുഎഇ മന്ത്രാലയം ഉത്തരവിട്ടതിന് പിന്നാലെയാണ് മിഷേലിനെ ഇന്ത്യയിലേക്ക് നാടു കടത്തിയത്.അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡില്‍ നിന്നും കരാര്‍ ലഭിക്കുന്നതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ച മിഷേലിന് 255 കോടി രൂപ ലഭിച്ചെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കുറ്റപത്രത്തിലുള്ളത്. ഇടനിലക്കാരായ മൂന്നുപേരില്‍ ഒരാളാണ് മിഷേല്‍ .

Other News in this category4malayalees Recommends