ശബരിമലയില ; പ്രകോപനമുണ്ടാക്കിയാല്‍ മുസ്ലീം പള്ളികളിലേക്ക് സ്ത്രീകളെ കയറ്റുമെന്ന് ഭീഷണിയുയര്‍ത്തി തീവ്രഹിന്ദു സംഘടന

ശബരിമലയില ; പ്രകോപനമുണ്ടാക്കിയാല്‍ മുസ്ലീം പള്ളികളിലേക്ക് സ്ത്രീകളെ കയറ്റുമെന്ന് ഭീഷണിയുയര്‍ത്തി തീവ്രഹിന്ദു സംഘടന
ശബരിമലയിലേക്ക് യുവതികള്‍ എത്തിയാല്‍ മുസ്ലിം പള്ളികളികളിലെ പ്രാര്‍ഥനാലയത്തില്‍ ഹിന്ദു മക്കള്‍ കക്ഷി സംഘടനയിലെ യുവതികള്‍ പ്രവേശിക്കുമെന്ന് പ്രസിഡന്റ് അര്‍ജുന്‍ സമ്പത്ത്. 50 വയസിന് താഴെയുള്ള സ്ത്രീകളെ ശബരിമലയില്‍ എത്തിക്കാന്‍ നീക്കമെന്ന വാര്‍ത്ത തെറ്റെന്നും അര്‍ജുന്‍ സമ്പത്ത് വ്യക്തമാക്കി. ഡിസംബര്‍ 16 ന് കരുണാനിധിയുടെ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട്ടില്‍ എത്തുന്ന കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ സംഘടനയിലെ സ്ത്രീകളുടെ നേതൃത്വത്തില്‍ തടയുമെന്നും അര്‍ജുന്‍ സമ്പത്ത് അറിയിച്ചു.

അതേസമയം ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കാന്‍ തീവ്രഹിന്ദുസംഘടനകള്‍ ശ്രമിച്ചേക്കുമെന്ന് പൊലീസിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ ഇതിന് ശ്രമം നടക്കുന്നതായാണ് സൂചന ലഭിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 50 വയസ്സ് തികയാത്ത 40 സ്ത്രീകളെ എരുമേലി വാവര് പള്ളിയില്‍ എത്തിക്കാനാണ് നീക്കം.

Other News in this category4malayalees Recommends