ടി പി വധക്കേസ് പ്രതികള്‍ക്ക് സൗകര്യം ഒരുക്കുന്നവരാണ് എനിയ്ക്ക് ചായ മേടിച്ചു തന്നെ പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തത് ; സുരേന്ദ്രന്‍

ടി പി വധക്കേസ് പ്രതികള്‍ക്ക് സൗകര്യം ഒരുക്കുന്നവരാണ് എനിയ്ക്ക് ചായ മേടിച്ചു തന്നെ പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തത് ; സുരേന്ദ്രന്‍
ജയിലിലായ സുരേന്ദ്രന്‍ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായി ആരോപിച്ച് രംഗത്ത്. തെറ്റായ റിപ്പോര്‍ട്ടാണ് പോലീസ് കോടതിയില്‍ കൊടുത്തതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. തന്നെ സഹായിച്ചതിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തതിനെതിരേയും സുരേന്ദ്രന്‍ പ്രതികരിച്ചു.

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് എല്ലാ സൗകര്യവും ഒരുക്കുന്നവരാണ് ഒരു ചായ തനിക്ക് വാങ്ങി തന്നതിന്റെ പേരില്‍ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ജാമ്യം നിഷേധിക്കപ്പെട്ടതോടെ ദിവസങ്ങളായി കൊട്ടാരക്കര ജയിലിലാണ് കെ സുരേന്ദ്രന്‍.

കൊല്ലം എ ആര്‍ ക്യാമ്പിലെ റിസര്‍വ് ഇന്‍സ്‌പെക്ടറാണ് കെ സുരേന്ദ്രന് പ്രത്യേക പരിഗണന നല്‍കിയത്. റാന്നി കോടതിയിലേക്ക് കൊണ്ടുപോകും വഴി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിയ്ക്കാന്‍ അവസരം നല്‍കി. ഇതു ചോദ്യം ചെയ്ത മേലുദ്യോഗസ്ഥരോട് ധിക്കാരപരമായി സംസാരിച്ചതായും ആരോപണമുണ്ട്. സുരേന്ദ്രന് മാധ്യമങ്ങളോട് സംസാരിക്കാന്‍ അവസരം നല്‍കിയെന്ന ആരോപണവുമുണ്ട് .

Other News in this category4malayalees Recommends