വാട്‌സ്ആപ്പില്‍ ഡാര്‍ക്ക് മോഡ് ഉടന്‍ വരുന്നു

വാട്‌സ്ആപ്പില്‍ ഡാര്‍ക്ക് മോഡ് ഉടന്‍ വരുന്നു
വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ കാത്തിരിക്കുന്ന ഡാര്‍ക്ക് മോഡ് ഉടന്‍ വാട്‌സ്ആപ്പിന്റെ ഭാഗമാകും. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ഡാര്‍ക്ക് മോഡ് എത്തും. വാബീറ്റ് ഇന്‍ഫോയാണ് ഈ വിവരം പുറത്തുവിടുന്നത്.

ആന്‍ഡ്രോയ്ഡ്, ഐഓഎസ് പ്ലാറ്റ് ഫോമുകളില്‍ ഡാര്‍ക്ക് മോഡെത്തും. രാത്രികാലങ്ങളിലെ വാട്‌സ്ആപ്പ് ഉപയോഗം സുഗമമാക്കാനും ബാറ്ററി ഉപയോഗം കുറയ്ക്കാനും ഇതു സഹായിക്കും.

ആന്‍ഡ്രോയ്ഡ് ഫോണുകളിലെ ഓഎല്‍ഇഡി ഡിസ്‌പ്ലേകളില്‍ ഇത് ഏറെ പ്രയോജനപ്പെടും. മറ്റ് ഡിസ്‌പ്ലേകളേക്കാള്‍ മികച്ച രീതിയില്‍ കറുപ്പ് നിറം പ്രദര്‍ശിപ്പിക്കാന്‍ ഓഎല്‍ഇഡി ഡിസ്‌പ്ലേ പാനലുകള്‍ക്കാകും എന്നതിനാലാണ് ഇത്.

Other News in this category4malayalees Recommends