റിപ്പര്‍ മോഡല്‍ ആക്രമണം, വയോധികന്‍ കൊല്ലപ്പെട്ട നിലയില്‍, തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ മൃതദേഹം

റിപ്പര്‍ മോഡല്‍ ആക്രമണം, വയോധികന്‍ കൊല്ലപ്പെട്ട നിലയില്‍, തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ മൃതദേഹം
റിപ്പര്‍ മോഡല്‍ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ട നിലയില്‍.പിറവത്താണ് കൊല നടന്നത്. പിറവം മാര്‍ക്കറ്റ് സമുച്ചയത്തിന് സമീപം ആരക്കുന്നം എയ്ക്കൊട്ടുവയല്‍ പാര്‍പ്പാംകോട് കരയില്‍ കണ്ടംകരിയ്ക്കല്‍ വീട്ടില്‍ നാരായണന്‍കുട്ടിയെ (70) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ആറു മണിയോടെയാണ് നാരായണന്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഹോളോബ്രിക് കട്ടകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. കൊലയ്ക്കുപയോഗിച്ച ഹോളോബ്രിക് കട്ടയും സമീപത്തുതന്നെ ഉണ്ടായിരുന്നു.

സംഭവത്തില്‍ രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഹരിക്ക് അടിമകളായ യുവാക്കള്‍ കൊല നടത്തിയതെന്ന് സൂചന. ഇവര്‍ ഇന്നലെ രാത്രി മറ്റൊരാളെയും ആക്രമിച്ചതായി വിവരമുണ്ട്.


Other News in this category4malayalees Recommends