സിനിമ പരാജയപ്പെട്ടപ്പോള്‍ പ്രതിഫലം വേണ്ടെന്ന് വച്ച് സായി പല്ലവി

സിനിമ പരാജയപ്പെട്ടപ്പോള്‍ പ്രതിഫലം വേണ്ടെന്ന് വച്ച് സായി പല്ലവി
സിനിമ പരാജയമായതിനെ തുടര്‍ന്ന് പ്രതിഫലത്തുക വേണ്ടെന്ന് വെച്ച് നടി സായി പല്ലവി. തെലുങ്ക് ചിത്രമായ 'പടി പടി ലെച്ചേ മനസു'ലെ പ്രതിഫലമാണ് സായ് പല്ലവി വേണ്ടെന്ന് വെച്ചത്. ചിത്രം ഇറങ്ങുന്നതിനും മുമ്പ് ഇതിലെ പാട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെ ട്ടിരുന്നെങ്കിലും ചിത്രം വേണ്ടത്ര വിജയം നേടിയില്ല. 22 കോടി രുപയ്ക്ക് വിറ്റു പോയ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ നിന്നും എട്ടു കോടി രൂപ മാത്രമാണ് സ്വന്തമാക്കാനായത്.

അഡ്വാന്‍സായി കുറച്ചു പണം നടി കൈപ്പറ്റിയിരുന്നു. പ്രതിഫലത്തിന്റെ ബാക്കി തുക നല്‍കാന്‍ നിര്‍മ്മാതാക്കള്‍ സമീപിച്ചപ്പോഴാണ് ആ തുക താരം സ്വീകരിക്കാതിരുന്നത്. ഏകദേശം 40 ലക്ഷത്തോളം രൂപയാണ് സായ് പ്രതിഫലയിനത്തില്‍ വേണ്ടെന്ന് വെച്ചത്. ചിത്രം പരാജയപ്പെട്ടതിനെ തുടര്‍ന്ന് വന്‍ പ്രയാസത്തിലായിരുന്ന നിര്‍മ്മാതാക്കള്‍ക്ക് സായിയുടെ തീരുമാനം വലിയ ആശ്വാസമാണ് നല്‍കുന്നത്.

Other News in this category4malayalees Recommends