എസ്പി ബിഎസ്പി കൂട്ടുകെട്ടില്‍ നിരാശയില്ലെന്ന് രാഹുല്‍ഗാന്ധി

എസ്പി ബിഎസ്പി കൂട്ടുകെട്ടില്‍ നിരാശയില്ലെന്ന് രാഹുല്‍ഗാന്ധി
ഉത്തര്‍പ്രദേശിലെ എസ്പി ബിഎസ്പി കൂട്ടുകെട്ടില്‍ നിരാശയില്ലെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപിയെ തുടച്ചുനീക്കാനുള്ള സഖ്യമായാണ് കൂട്ടുകെട്ടിനെ നോക്കികാണുന്നതെന്നും രാഹുല്‍ പറഞ്ഞു. ദുബായില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ഉത്തര്‍പ്രദേശില്‍ മായാവതിയും അഖിലേഷ് യാദവും ഒന്നിച്ചു തിരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ചു. അവര്‍ക്ക് അതിനുള്ള അധികാരമുണ്ട്. കോണ്‍ഗ്രസ് യുപിയിലെ തീരുമാനം ഉടന്‍ കൈക്കൊള്ളും. യുപിയിലെ ജനങ്ങള്‍ക്കായി കോണ്‍ഗ്രസ് ധാരാളം വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ശക്തമായ സഖ്യങ്ങള്‍ കോണ്‍ഗ്രസ് രൂപീകരിക്കുന്നുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി. ബിഎസ്പി നേതാവ് മായാവതിയും എസ്പി നേതാവ് അഖിലേഷ് യാദവുമാണ് ഉത്തര്‍പ്രദേശില്‍ ബിഎസ്പി എസ്പി സഖ്യ പ്രഖ്യാപനം നടത്തിയത്. 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇരുവരും 37 സീറ്റുകളില്‍ മത്സരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends