പഞ്ചായത്തിന്റെ നിര്‍മ്മാണം കോടതി വിധിയുടെ ലംഘനം ; ഉദ്യോഗസ്ഥരെ എംഎല്‍എയുടെ നേതൃത്വത്തില്‍ തടഞ്ഞു ; എസ് രാജേന്ദ്രനെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്നും സബ് കളക്ടറുടെ റിപ്പോര്‍ട്ട്

പഞ്ചായത്തിന്റെ നിര്‍മ്മാണം കോടതി വിധിയുടെ ലംഘനം ; ഉദ്യോഗസ്ഥരെ എംഎല്‍എയുടെ നേതൃത്വത്തില്‍ തടഞ്ഞു ; എസ് രാജേന്ദ്രനെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്നും സബ് കളക്ടറുടെ റിപ്പോര്‍ട്ട്
മൂന്നാറിലെ കയ്യേറ്റം സംബന്ധിച്ച് ദേവികുളം സബ് കളക്ടര്‍ ഡോ. രേണു രാജിന്റെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍. റിപ്പോര്‍ട്ട് ഇതിനകം സബ് കളക്ടര്‍ എജിക്ക് കൈമാറിയിട്ടുണ്ട്. പഞ്ചായത്തിന്റെ നിര്‍മ്മാണം കോടതി വിധിയുടെ ലംഘനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നിര്‍മ്മാണം തുടര്‍ന്നു. നിര്‍മ്മാണം തടയുന്നതിനായി എത്തിയ ഉദ്യോഗസ്ഥരെ എംഎല്‍എയുടെ നേതൃത്വത്തില്‍ തടഞ്ഞു.

അനിധകൃത നിര്‍മ്മാണം തുടര്‍ന്നത് എംഎല്‍എയുടെ സാന്നിധ്യത്തിലാണ്. ഈ സാഹചര്യങ്ങള്‍ പരിഗണിച്ച് എംഎല്‍എയ്ക്കും ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തവര്‍ക്കുമെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം തന്നെ പരസ്യമായി എംഎല്‍എ വ്യക്തിഹത്യ നടത്തിയ സംഭവത്തെക്കുറിച്ച് സബ് കളക്ടര്‍ ഡോ. രേണു രാജ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല.

2010ലെ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള ജില്ലാ കളക്ടറുടെ എന്‍.ഒ .സി ഇല്ലാതെയാണ് നിര്‍മ്മാണം നടക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പഞ്ചായത്ത് വനിതാ വ്യവസായകേന്ദ്രത്തിന്റെ പണി നിര്‍ത്തിവയ്ക്കാന്‍ സബ് കളക്ടര്‍ ഉത്തരവിട്ടത്. പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിനോട് ചേര്‍ന്നാണ് നിര്‍മ്മാണം നടക്കുന്നത്.

എംഎല്‍എ സബ് കളക്ടറെ മോശമായ ഭാഷയില്‍ അവഹേളിച്ച് സംസാരിച്ചു. റവന്യൂ വകുപ്പിന്റെ അനുമതി പഞ്ചായത്തിന്റെ ഭൂമിയില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ ആവശ്യമില്ലെന്ന നിലപാടാണ് എംഎല്‍എ സ്വീകരിച്ചത്.

Other News in this category4malayalees Recommends