മന്ത്രി എ കെ ബാലനും ചട്ടം മറികടന്ന് നിയമനം നടത്തി ; ആരോപണവുമായി പി കെ ഫിറോസ്

മന്ത്രി എ കെ ബാലനും ചട്ടം മറികടന്ന് നിയമനം നടത്തി ; ആരോപണവുമായി പി കെ ഫിറോസ്
മന്ത്രി എ കെ ബാലന്‍ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മണിഭൂഷണിന് ചട്ടം ലംഘിച്ച് നിയമനം നല്‍കിയതായി ആക്ഷേപം. വിവിധ വകുപ്പുകളുടെ എതിര്‍പ്പ് മറികടന്ന് നിയമനം സ്ഥിരപ്പെടുത്തിയെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന്റെ ആരോപണം.മണിഭൂഷണെ കൂടാതെ മൂന്ന് ഉദ്യോഗസ്ഥരെ കൂടി എകെ ബാലന്‍ മുന്‍കയ്യെടുത്ത് ഇത്തരത്തില്‍ നിയമിച്ചെന്നും ഫിറോസ് ആരോപിക്കുന്നു.

കിര്‍ത്താഡ്സിലാണ് മണിഭൂഷന് നിയമനം നല്‍കിയത്. പ്രൊബേഷന്‍ സ്ഥിരപ്പെടുത്തുന്നതിനെ മറ്റ് വകുപ്പുകള്‍ എതിര്‍ത്തിരുന്നെങ്കിലും മന്ത്രി വഴങ്ങിയില്ല.മറ്റ് മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കൂടി ഇത്തരത്തില്‍ വഴി വിട്ട നിയമനം നല്‍ല്‍കിയിട്ടുണ്ടെന്നും രേഖകള്‍ പുറത്ത് വിടാന്‍ തയ്യാറാണെന്നും ഫിറോസ് പറയുന്നു. പിഎച്ച്ഡി യോഗ്യത വേണ്ട തസ്തികയില്‍ നിയമനം കിട്ടയത് ബിരുദാനന്ദര ബിരുദ യോഗ്യത മാത്രമുള്ളവര്‍ക്കാണെന്നും പികെ ഫിറോസ് ആരോപിക്കുന്നു.

Other News in this category4malayalees Recommends