എന്തുകൊണ്ട് ബ്രാഡ്പിറ്റുമായി പിരിഞ്ഞു ; വെളിപ്പെടുത്തി ആഞ്ജലീന

എന്തുകൊണ്ട് ബ്രാഡ്പിറ്റുമായി പിരിഞ്ഞു ; വെളിപ്പെടുത്തി ആഞ്ജലീന
വര്ഷങ്ങളുടെ പ്രണയ ശേഷം 2014 ലാണ് ആഞ്ജലിനയും ബ്രാഡ് പിറ്റും വിവാഹിതരായത്. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം പിരിഞ്ഞു. വിവാഹ മോചനത്തിനുള്ള കാരണങ്ങള്‍ തുറന്നുപറയുകയാണ് ആഞ്ജലിന.

ഞാനും ബ്രാഡും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. കുഞ്ഞുങ്ങളെ വളര്‍ത്തുന്ന കാര്യത്തില്‍ പോലും പ്രകടമായി. ഇതാണ് വിവാഹ മോചനത്തിലേക്ക് നയിച്ച ഒന്നാം കാരണമെന്നും ആഞ്ജലീന പറയുന്നു.

ബ്രാഡിന്റെ അസൂയയും മദ്യാസക്തിയും പ്രശ്‌നമായി, മദ്യപാനാസക്തി മൂലം ബ്രാഡിന് ഹോളിവുഡില്‍ അവസരങ്ങള്‍ കുറഞ്ഞു. തന്റെ ബിസിനസ് പ്രമോട്ട് ചെയ്യാന്‍ അനുവദിക്കാത്തതിലും അസൂയ ഉണ്ടായിരുന്നു. എങ്കിലും എന്റെ കുഞ്ഞുങ്ങളുടെ അച്ഛനായതിനാല്‍ അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ പറയാനില്ലെന്നും ആഞ്ജലിന പറഞ്ഞു.

Other News in this category4malayalees Recommends