കര്‍ണാടകയില്‍ ജെ ഡി എസ് കോണ്‍ഗ്രസ് സീറ്റ് വിഭജനത്തില്‍ ധാാരണ ; കോണ്‍ഗ്രസിന് 20 സീറ്റും ദളിന് എട്ട് സീറ്റും

കര്‍ണാടകയില്‍ ജെ ഡി എസ് കോണ്‍ഗ്രസ് സീറ്റ് വിഭജനത്തില്‍ ധാാരണ ; കോണ്‍ഗ്രസിന് 20 സീറ്റും ദളിന് എട്ട് സീറ്റും
കര്‍ണാടകയില്‍ ജെ ഡി എസ് കോണ്‍ഗ്രസ് സീറ്റ് വിഭജനത്തില്‍ ധാരണയായി. ഇരുപത് സീറ്റുകളില്‍ കോണ്‍ഗ്രസും എട്ടു സീറ്റുകളില്‍ ദളും മത്സരിക്കും. തര്‍ക്കം നിലനിന്നിരുന്ന മാണ്ഡ്യ സീറ്റ് ജനതാദളിനാണ്. ഏറെ നാള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് കോണ്‍ഗ്രസും ദളും തമ്മിലുള്ള സീറ്റ് വിഭജനത്തില്‍ ധാരണയായത്. 10 സീറ്റുകള്‍ വേണമെന്ന വാശിയില്‍ ദള്‍ ഉറച്ചു നിന്നെങ്കിലും, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചക്കൊടുവിലാണ് സമവായമായത്. ഉത്തര കന്നഡ, ചിക്കമംഗ്ലൂരു, ഷിമോഗ, തുമകൂരു, ഹാസന്‍, മാണ്ഡ്യ, ബെംഗളൂരു നോര്‍ത്ത്, വിജയാപുര എന്നീ സീറ്റുകളാണ് ദള്ളിന്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പതിനാറിന് തന്നെ പ്രഖ്യാപിക്കുമെന്ന് കര്‍ണാടക പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു പറഞ്ഞു

തര്‍ക്കം നിലനിന്നിരുന്ന മണ്ഡ്യ സീറ്റ് ദള്‍ നിലനിര്‍ത്തി. ദേവഗൗഡയുടെ ചെറുമകന്‍ നിഖില്‍ കുമാരസ്വാമിയാണ് മണ്ഡ്യയില്‍ ദള്‍ സ്ഥാനാര്‍ത്ഥി. ഇതോടെ മണ്ഡലത്തില്‍ നടി സുമലത സ്വതന്ത്രയായി മത്സരിക്കുമെന്ന കാര്യം ഉറപ്പായി. കോണ്‍ഗ്രസ് തന്നെ സ്ഥാനാര്‍ത്ഥിയാക്കുമെന്നു പ്രതീക്ഷയുണ്ടെന്നും അല്ലാത്തപക്ഷം സ്വതന്ത്രയായി മത്സരിക്കുമെന്നും സുമലത നേരത്തെ വ്യക്തമാക്കിയിരുന്നു.

Other News in this category4malayalees Recommends