ആ വാക്കുകള്‍ നല്‍കിയ പ്രചോദനം ചെറുതല്ല ; ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് നന്ദി പറഞ്ഞ് പ്രിയ വാര്യര്‍

ആ വാക്കുകള്‍ നല്‍കിയ പ്രചോദനം ചെറുതല്ല ; ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് നന്ദി പറഞ്ഞ് പ്രിയ വാര്യര്‍
പ്രിയ വാര്യര്‍ പെട്ടെന്ന് പ്രശസ്തികള്‍ ഏറ്റുവാങ്ങിയ താരമാണ്. ഒപ്പം വിമര്‍ശനങ്ങളും. താരത്തിന് ആശ്വാസവുമായി നടനും എംപിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തുവന്നു. പ്രിയ ഒരിക്കല്‍ സൂപ്പര്‍ താരമാകുമെന്ന സിന്‍ഹയുടെ വാക്കുകള്‍ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ സിന്‍ഹയ്ക്ക് നന്ദി പറഞ്ഞിരിക്കുകയാണ് പ്രിയ. ഇതിലും കൂടുതല്‍ പ്രചോദനം നല്‍കുന്ന വാക്കുകള്‍ വേറെയില്ലെന്ന് പ്രിയ ഇന്‍സ്റ്റ്ഗ്രാമില്‍ കുറിച്ചു.

അന്തരിച്ച നടി ശ്രീദേവിയുടെ കഥയാണ് ശ്രീദേവി ബംഗ്ലാവ് എന്ന് ആരോപണമുയര്‍ന്നിരുന്നു. ചിത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ശ്രീദേവിയുടെ ഭര്‍ത്താവ് വ്യക്തമാക്കുകയും ചെയ്തിരുന്നു. വിവാദങ്ങളില്‍ കഴമ്പില്ലെന്നും പ്രേക്ഷകര്‍ക്ക് സത്യാവസ്ഥ മനസിലാക്കാമെന്നുമാണ് പ്രിയ പറയുന്നത് .

Other News in this category



4malayalees Recommends