തിരുവല്ലയില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച യുവതി ഗുരുതരാവസ്ഥയില്‍ തുടരവേ പെണ്‍കുട്ടി മരിച്ചു എന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരണം ; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവരെ തേടി പോലീസ്

തിരുവല്ലയില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച യുവതി ഗുരുതരാവസ്ഥയില്‍ തുടരവേ പെണ്‍കുട്ടി മരിച്ചു എന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരണം ; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവരെ തേടി പോലീസ്
തിരുവല്ലയില്‍ നഗരമധ്യത്തില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി പൊള്ളലേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിനിയുടെ നില ഗുരുതരമായി തുടരുകയാണിപ്പോഴും. 52% പൊള്ളലേറ്റ യുവതി ഇപ്പോഴും വെന്റിലേറ്ററിലാണ്.

എന്നാല്‍ ഇതിനിടയില്‍ പോലും പലരും യുവതി മരിച്ചതായി സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു. വ്യാജ ചിത്രമുപയോഗിച്ചും അതുപോലെ തന്നെ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ അടിയില്‍ കമന്റായും പലരും പെണ്‍കുട്ടി മരിച്ചു എന്ന് പ്രചരിപ്പിക്കുന്നുണ്ട്. യുവതിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ച് ആശുപത്രിയിലേക്ക് ഒട്ടേറെ ഫോണ്‍ വിളികളാണ് ഇപ്പോള്‍ എത്തിക്കൊണ്ടിരിക്കുന്നതും. ഇത് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല.

ഈ സാഹചര്യത്തില്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിക്ക് ഒരുങ്ങുകയാണ് പോലീസ്. അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല സിഐ പി.ആര്‍.സന്തോഷ് നിയമോപദേശം തേടി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് തുടര്‍ നടപടികളിലേക്കു നീങ്ങാനാണ് തീരുമാനം. വാര്‍ത്ത വന്ന സമൂഹമാധ്യമങ്ങള്‍ പോലീസ് നിരീക്ഷിച്ചുവരികയാണ്.

Other News in this category4malayalees Recommends