മത്സരിക്കാനില്ലെന്ന് സേവാഗ് ; ബിജെപിയുടെ ആ മോഹം താരം തള്ളി ; മത്സരിക്കാനില്ലെന്ന് ശ്രീശാന്തും

മത്സരിക്കാനില്ലെന്ന് സേവാഗ് ; ബിജെപിയുടെ ആ മോഹം താരം തള്ളി ; മത്സരിക്കാനില്ലെന്ന് ശ്രീശാന്തും
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ് അവതരിപ്പിക്കാമെന്ന ബിജെപിയുടെ ആഗ്രഹം അസ്ഥാനത്തായി .തനിക്ക് മത്സരിക്കാന്‍ താത്പര്യമില്ലെന്ന് താരം തന്നെയാണ് ബിജെപിയെ അറിയിച്ചത്. ഇക്കാര്യം ഡല്‍ഹിയിലെ ഉന്നത നേതാവ് സ്ഥീകരിച്ചു.വെസ്റ്റ് ഡല്‍ഹിയിലെ സീറ്റില്‍ സേവാഗിനെ മത്സരിപ്പിക്കാനായിരുന്നു ബിജെപിയുടെ ശ്രമം. ഇത് പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റായത് കൊണ്ട് സേവാഗ് മത്സരിക്കുമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നു.തനിക്ക് വ്യക്തിപരമായ കാരണങ്ങളാല്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്നാണ് സേവാഗിന്റെ നിലപാട്.

ഗൗതം ഗംഭീറും സേവാഗും ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത്തവണ ബിജെപിക്ക് വേണ്ടി മത്സരിക്കാനില്ലെന്ന് ശ്രീശാന്തും വ്യക്തമാക്കിയിട്ടുണ്ട്.


Other News in this category4malayalees Recommends