യുകെയിലെ ജയിലുകളിലേക്ക് മയക്കുമരുന്ന്,പുകയില, മൊബൈല്‍ ഫോണുകള്‍ എന്നിവ ചത്ത എലികളുടെ ഉള്ളില്‍ തിരുകി കടത്തുന്നു; പുറത്ത് നിന്നും ജയില്‍ വളപ്പിലേക്ക് വലിച്ചെറിയുന്ന എലികളെ ഗ്യാംഗില്‍ പെട്ട പുള്ളികളെടുത്ത് സാധനങ്ങള്‍ വിതരണം ചെയ്യുന്നു

യുകെയിലെ ജയിലുകളിലേക്ക് മയക്കുമരുന്ന്,പുകയില, മൊബൈല്‍ ഫോണുകള്‍ എന്നിവ ചത്ത എലികളുടെ ഉള്ളില്‍ തിരുകി കടത്തുന്നു; പുറത്ത് നിന്നും ജയില്‍ വളപ്പിലേക്ക് വലിച്ചെറിയുന്ന എലികളെ ഗ്യാംഗില്‍ പെട്ട പുള്ളികളെടുത്ത് സാധനങ്ങള്‍ വിതരണം ചെയ്യുന്നു
യുകെയിലെ ജയിലുകളിലേക്ക് ചത്ത എലികളുടെ ഉള്ളില്‍ തിരുകി കയറ്റി മയക്കുമരുന്ന്, പുകയില, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ കടത്തുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത്തരത്തിലുള്ള മൂന്ന് എലികളുടെ ശരീരത്തിനുളളില്‍ ഇത്തരം സാധനങ്ങള്‍ തിരുകിക്കയറ്റി തുന്നിക്കൂട്ടിയ നിലയില്‍ ഈ മാസം ആദ്യം ഓഫീസര്‍മാര്‍ കണ്ടെത്തിയിരുന്നു. ഡോര്‍സെറ്റിലെ ഷാഫ്‌റ്റെസ്ബറിക്കടുത്തുള്ള എച്ച്എംപി ഗ്വേസ് മാര്‍ഷിന്റെ നിലത്താണ് ഇത്തരം എലികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നത്.

സാധനങ്ങള്‍ അനധികൃതമായി ജയിലിലേക്ക് കടത്താന്‍ ചത്ത എലികളെ ഉപയോഗിക്കുന്ന ആദ്യ സംഭവമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നാണ് പ്രിസന്‍ സര്‍വീസ് പറയുന്നത്. ഡോര്‍സെറ്റ് പോലീസുമായി ചേര്‍ന്ന് ഈ വിഷയത്തെക്കുറിച്ച് ഗൗരവകരമായി അന്വേഷിക്കുമെന്നും പ്രിസന്‍ സര്‍വീസ് വെളിപ്പെടുത്തുന്നു. എന്നാല്‍ ആരെയും ഇതുമായി അറസ്റ്റ് ചെയ്തിട്ടുണ്ടോയെന്ന കാര്യം വെളിപ്പെടുത്താനാവില്ലെന്നും പ്രിസന്‍ സര്‍വീസ് പറയുന്നു.

സുരക്ഷാ വേലിക്ക് പുറത്തേക്ക് എറിഞ്ഞ എലികളുടെ അവശിഷ്ടങ്ങള്‍ പ്രിസന്‍ ഓഫീസര്‍മാര്‍ സൂക്ഷ്മമായി മുറിച്ച് പരിശോധിച്ചപ്പോഴാണ് അതിനകത്ത് ഈ വക സാധനങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിരിക്കുന്നത്. എലികള്‍ക്കുള്ളില്‍ നിന്നും സ്‌പൈസും കനാബിയും വരെ കണ്ടെത്തിയിരുന്നു . കൂടാതെ അഞ്ച് മൊബൈല്‍ ഫോണുകള്‍ , ചാര്‍ജറുകള്‍, മൂന്ന് സിം കാര്‍ഡുകള്‍ തുടങ്ങിയവും എലികള്‍ക്കകത്ത് നിന്നും കണ്ടെത്തിയിരുന്നു.

പുറത്ത് നിന്നും ജയിലിന് അകത്തേക്ക് എറിയുന്ന എലികളെ ഗ്രൗണ്ടില്‍ നിന്നും കണ്ടെടുക്കുന്ന ഇതുമായി ബന്ധപ്പെട്ട ജയില്‍ പുള്ളികള്‍ തുടര്‍ന്ന് ഇത് ജയിലിലെ മറ്റുള്ളവര്‍ക്ക് എത്തിച്ച് കൊടുക്കുകയാണ് ചെയ്യുന്നത്. ക്രിമിനലുകള്‍ ജയിലിനുള്ളിലേക്ക് മയക്കുമരുന്ന് കടത്താന്‍ എന്ത് അസാധാരണ മാര്‍ഗവും പ്രയോഗിക്കുമെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നുവെന്നാണ് പ്രിസന്‍സ് മിനിസ്റ്ററായ റോറി സ്റ്റിയൂവാര്‍ഡ് പ്രതികരിച്ചിരിക്കുന്നത്.ഇതിന് മുമ്പ് ഡ്രോണുകള്‍, ടെന്നീസ് ബോളുകള്‍, പ്രാവുകള്‍, തുടങ്ങിയവ ഉപയോഗിച്ച് ഇത്തരത്തില്‍ മയക്കുമരുന്നും മറ്റ് സാധനങ്ങളും ജയിലിലേക്ക് കടത്തിയെന്ന് കണ്ടെത്തിയിരുന്നു.

Other News in this category4malayalees Recommends