അരുണാചല്‍ പ്രദേശ് ഇല്ലാത്ത മാപ്പ് വേണ്ട ; ലോക ഭൂപടങ്ങള്‍ നശിപ്പിച്ച് ചൈന

അരുണാചല്‍ പ്രദേശ് ഇല്ലാത്ത മാപ്പ് വേണ്ട ; ലോക ഭൂപടങ്ങള്‍ നശിപ്പിച്ച് ചൈന
അരുണാചല്‍ പ്രദേശിനേയും തായ്വാനേയും ചൈനയുടെ ഭാഗമാക്കി രേഖപ്പെടുത്താത്ത 30000 ലോക ഭൂപടങ്ങള്‍ ചൈന നശിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ വടക്ക്- കിടക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശും തായ്വാനും തങ്ങളുടെ ഭാഗമാണെന്ന നാളുകളായുള്ള ചൈനീസ് വാദത്തെ മുന്‍ നിര്‍ത്തിയാണ് ഈ നടപടി.

ഇന്ത്യയിലെ നേതാക്കള്‍ അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുന്നതിനെതിരെ ചൈന വിമര്‍ശനമുന്നയിക്കാറുണ്ട്. എന്നാല്‍ അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ സമ്പൂര്‍ണ അധികാരമുള്ള പ്രദേശമാണെന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് സന്ദര്‍ശനം നടത്താറുള്ളത് പോലെയാണ് അരുണാചലും സന്ദര്‍ശിക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.

3488 കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന തര്‍ക്ക ഭൂമിയെ കുറിച്ച് ഇന്ത്യയും ചൈനയും തമ്മില്‍ 21 തവണ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം പരാജയമായിരുന്നു.

Other News in this category4malayalees Recommends